Tuesday 12 April 2022 05:19 PM IST : By സ്വന്തം ലേഖകൻ

വിഷു കെങ്കേമമാക്കാൻ ചക്ക എരിശ്ശേരിയും മാങ്ങാപ്പച്ചടിയും; രൂചി കൂട്ടും റെസിപ്പികൾ

_BCD8908 തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ: സരുൺ മാത്യു. പാചകക്കുറിപ്പുകൾക്കു കടപ്പാട്: ജയശ്രീ മുരളീധരൻ, ചെറുതുരുത്തി, ഷൊർണൂർ. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: റെജിമോൻ പി. എസ്. സീനിയർ സിഡിപി, ക്രൗൺ പ്ലാസ, കൊച്ചി.

ചക്ക എരിശ്ശേരി

1. മുതിര/വൻപയർ – അരക്കപ്പ്

2. വെള്ളം – പാകത്തിന്

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂൺ

3. പച്ചച്ചക്ക അരിഞ്ഞത് – രണ്ടു കപ്പ്

4. തേങ്ങ ചുരണ്ടിയത് – രണ്ടു വലിയ സ്പൂൺ

ജീരകം – അര ചെറിയ സ്പൂൺ

5. വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ

6. കടുക് – കാൽ ചെറിയ സ്പൂൺ

കറിവേപ്പില – രണ്ടു തണ്ട്

വറ്റല്‍മുളക് – രണ്ട്

7. തേങ്ങ ചുരണ്ടിയത് – കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

∙ മുതിര രണ്ടാമത്തെ ചേരുവ ചേർത്തു വേവിക്കുക.

∙ ഇതിലേക്കു ചക്ക ചേര്‍ത്തു വേവിക്കണം.

∙ ഒരു സ്പൂണിന്റെ പുറകുവശം കൊണ്ട് ചക്ക ഉടച്ച ശേഷം നാലാമത്തെ ചേരുവ അരച്ചതു ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

∙ പാനിൽ വെളിച്ചെണ്ണ ചൂടാക്കി ആറാമത്തെ ചേരുവ താളിക്കണം. കടുകു പൊട്ടുമ്പോൾ തേങ്ങ ചേർത്തിളക്കി ഇളം ബ്രൗൺനിറമാകുമ്പോൾ ചക്കമിശ്രിതത്തിൽ ചേർത്തു ന ന്നായിളക്കി വിളമ്പാം.

മാങ്ങാപ്പച്ചടി

1. തേങ്ങ ചുരണ്ടിയത് – കാൽ കപ്പ്

പച്ചമുളക് – മൂന്ന്–നാല്

കടുക് – കാൽ ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

കട്ടത്തൈര് – കാൽ–അരക്കപ്പ്

2. പുളിയുള്ള പച്ചമാങ്ങ – ഒരു ഇടത്തരം, പൊടിയായി അരിഞ്ഞത്

3. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

4. കടുക് – അര ചെറിയ സ്പൂൺ

വറ്റൽമുളക് – ഒന്ന്–രണ്ട്

കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ മിക്സിയിൽ മയത്തില്‍ അരയ്ക്കുക. 

∙ ഇതിലേക്കു മാങ്ങ ചേര്‍ത്ത് രണ്ട്–മൂന്നു തവണ കറക്കണം.

∙ പാനിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ചേർത്തു താളിക്കുക. ഇതു മാങ്ങാക്കൂട്ടിൽ ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കണം.

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam