Thursday 18 April 2019 05:33 PM IST : By ശില്പ ബി. രാജ്

പച്ചമാങ്ങ പച്ചടി

pachamanga ഫോട്ടോ : സരുൺ മാത്യു

1. വെളിച്ചെണ്ണ - ഒരു വലിയ സ്പൂൺ

2. കടുക് - അര ചെറിയ സ്പൂൺ

വറ്റൽമുളക് - രണ്ട്, പൊടിയായി അരിഞ്ഞത്

കറിവേപ്പില - പാകത്തിന്

3. ചുവന്നുള്ളി - മൂന്ന്, പൊടിയായി അരിഞ്ഞത്

പച്ചമുളക് - രണ്ട്, പൊടിയായി അരിഞ്ഞത്

ഇഞ്ചി ചതച്ചത് - ഒരു ചെറിയ സ്പൂൺ

4. പച്ചമാങ്ങ - ഒന്ന്, ചെറിയ കഷണങ്ങളാക്കിയത്

5. വെള്ളം - കാൽ കപ്പ്

തേങ്ങാപ്പാൽ - അരക്കപ്പ്

ഉപ്പ് - പാകത്തിന്

6. തേങ്ങാപ്പാൽ - അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙ പാനിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ താളിക്കുക.

∙ ഇതിലേക്കു ചുവന്നുള്ളിയും പച്ചമുളകും ഇഞ്ചിയും ചേർ ത്തു നന്നായി വഴറ്റണം.

∙ പച്ചമാങ്ങ ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റിയ ശേഷം വെള്ളവും അരക്കപ്പ് തേങ്ങാപ്പാലും ഉപ്പും ചേർത്ത് അഞ്ചു മിനിറ്റ് വേവിക്കുക.

∙ ബാക്കി തേങ്ങാപ്പാൽ ചേർത്തു വാങ്ങാം.