Saturday 13 April 2019 05:19 PM IST : By ശില്പ ബി. രാജ്

നാവിൽ രുചിയുടെ മേളപ്പെരുക്കം; നാടൻ ചെമ്പ് അസ്ത്രം ടേസ്റ്റിൽ വേറെ ലെവലാണ്

mulak ഫോട്ടോ : സരുൺ മാത്യു

മുളകു ചുട്ടരച്ച മാങ്ങാച്ചമ്മന്തി

1. വറ്റൽമുളക് - ആറ്

2. വെളിച്ചെണ്ണ - ഒരു വലിയ സ്പൂൺ

3. തേങ്ങ ചുരണ്ടിയത് - ഒരു കപ്പ്

കറിവേപ്പില - പാകത്തിന്

ചുവന്നുള്ളി - ആറ്, പൊടിയായി അരിഞ്ഞത്

ഉപ്പ് - പാകത്തിന്

പച്ചമാങ്ങ പൊടിയായി അരിഞ്ഞത് - രണ്ടു വലിയ സ്പൂൺ

വെള്ളം - അൽപം

പാകം ചെയ്യുന്ന വിധം

∙ പാനിൽ വറ്റൽമുളക് എണ്ണയില്ലാതെ നന്നായി വറുക്കുക. ഇതിൽ വെളിച്ചെണ്ണ ചേർത്തു മാറ്റി വയ്ക്കാം.

∙ മൂന്നാമത്തെ ചേരുവയും വറ്റൽമുളകു വറുത്തതും തരുതരുപ്പായി അരച്ചു ചമ്മന്തി തയാറാക്കാം.

നാടൻ ചേമ്പ് അസ്ത്രം

1. നാടൻ ചേമ്പ് - 200 ഗ്രാം, ചെറിയ കഷണങ്ങളാക്കിയത്

2. ഉപ്പ് - പാകത്തിന്

വെള്ളം - പാകത്തിന്

മഞ്ഞൾപ്പൊടി - അര ചെറിയ സ്പൂൺ

3. തേങ്ങ ചുരണ്ടിയത് - അരക്കപ്പ്

ചുവന്നുള്ളി - മൂന്ന്, പൊടിയായി അരിഞ്ഞത്

വറ്റൽമുളക് - മൂന്ന്, ചെറിയ കഷണങ്ങളാക്കിയത്

മല്ലിപ്പൊടി - അര ചെറിയ സ്പൂൺ

ജീരകം - അര ചെറിയ സ്പൂൺ

വെള്ളം - അൽപം

4. വാളൻപുളി പിഴിഞ്ഞത് - കാൽ കപ്പ്

5. വെളിച്ചെണ്ണ - രണ്ടു വലിയ സ്പൂൺ

6. കടുക് - അര ചെറിയ സ്പൂൺ

കറിവേപ്പില - പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ചേമ്പ് രണ്ടാമത്തെ ചേരുവ ചേർത്തു വേവിച്ചൂറ്റി വയ്ക്കുക.

∙ മൂന്നാമത്തെ ചേരുവ മയത്തിൽ അരച്ചു വയ്ക്കണം.

∙ ചേമ്പിൽ വാളൻപുളി പിഴിഞ്ഞതു ചേർത്തു നന്നായി ഇള ക്കി യോജിപ്പിക്കണം.

∙ ഇതിലേക്ക് അരപ്പും ചേർത്തു നന്നായി ഇളക്കി അഞ്ചു മി നിറ്റ് വേവിക്കുക.

∙ തവി കൊണ്ട് കഷണങ്ങൾ മെല്ലേ ഒന്നുടച്ച് അടുപ്പിൽ നിന്ന് വാങ്ങി വയ്ക്കണം.

∙ വെളിച്ചെണ്ണയിൽ കടുകും കറിവേപ്പിലയും താളിച്ച് കറിയു ടെ മുകളിൽ ഒഴിക്കാം.