Thursday 14 April 2022 04:18 PM IST : By സ്വന്തം ലേഖകൻ

വാഴയില കൊണ്ടു മൂടി ചെറുതീയില്‍ വേവിച്ച പഴം വരട്ടിയത്; വിഷു സ്‌പെഷൽ റെസിപ്പി

_BCD8332 തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ: സരുൺ മാത്യു. പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: നളിനി മേനോന്‍ കതൃക്കടവ്, എറണാകുളം.

വിഷു ദിവസം രാവിലെ കഴിക്കാം ഒരു സ്‌പെഷൽ മധുരം. വാഴയില കൊണ്ടു മൂടി ചെറുതീയില്‍ വേവിച്ച പഴം വരട്ടിയത് ആണ് ഇന്നത്തെ സ്‌പെഷൽ റെസിപ്പി.  

1. ഏത്തപ്പഴം – രണ്ട്, ചെറിയ കഷണങ്ങളാക്കിയത്

2. വെള്ളം – അരക്കപ്പ്

ശര്‍ക്കര പൊടിച്ചത് – ഒരു ചെറിയ സ്പൂണ്‍

മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍

മുളകുപൊടി – കാല്‍‍ ചെറിയ സ്പൂണ്‍

3. വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂണ്‍

കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙ ഏത്തപ്പഴം രണ്ടാമത്തെ ചേരുവ ചേര്‍ത്ത് ഒരു പാത്രത്തിലാക്കുക. ഇതു വാഴയില കൊണ്ടു മൂടി ചെറുതീയില്‍ വച്ചു നന്നായി വേവിക്കണം.

∙ ഏത്തപ്പഴം വെന്ത ശേഷം നന്നായി ഉടച്ചു കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്തിളക്കി വാങ്ങാം.

∙ പുട്ടിനും ഉപ്പുമാവിനും ഒപ്പം വിളമ്പാം. തനിയെ കഴിക്കാനും ഉത്തമം.

Tags:
  • Pachakam