Saturday 13 April 2019 05:31 PM IST : By ശില്പ ബി. രാജ്

കറുമുറെ കൊറിക്കാൻ ചക്കപ്പൊരി; വിഷു മധുരം വിളമ്പും പഴം നുറുക്ക്

kasuvandi ഫോട്ടോ : സരുൺ മാത്യു

കശുവണ്ടിപ്പരിപ്പു തോരൻ

1. കശുവണ്ടിപ്പരിപ്പ് - ഒരു കപ്പ്

2. ഉപ്പ് - പാകത്തിന്

വെള്ളം - പാകത്തിന്

3. തേങ്ങ ചുരണ്ടിയത് - അരക്കപ്പ്

വെളുത്തുള്ളി - രണ്ട് അല്ലി

ജീരകം - അര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി - അര ചെറിയ സ്പൂൺ

പച്ചമുളക് - രണ്ട്, പൊടിയായി അരിഞ്ഞത്

വെള്ളം - അൽപം

4. വെളിച്ചെണ്ണ - രണ്ടു വലിയ സ്പൂൺ

5. ചുവന്നുള്ളി - മൂന്ന്, പൊടിയായി അരിഞ്ഞത്

വറ്റൽമുളക് - രണ്ട്, പൊടിയായി അരിഞ്ഞത്

കറിവേപ്പില - പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ കശുവണ്ടിപ്പരിപ്പ് പാകത്തിന് ഉപ്പും വെള്ളവും ചേർത്തു വേ വിച്ചു വയ്ക്കുക.

∙ മൂന്നാമത്തെ ചേരുവ തരുതരുപ്പായി ചതച്ചു വയ്ക്കണം.

∙ ചട്ടിയിൽ എണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ താളിക്കുക.

∙ ഇതിലേക്ക് അരപ്പു ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റണം.

∙ കശുവണ്ടിപ്പരിപ്പും ചേർത്തു നന്നായി ഇളക്കി അഞ്ചു മിനിറ്റ് വേവിച്ചു വാങ്ങാം.

വിഷു അട

1. നെയ്യ് - രണ്ടു ചെറിയ സ്പൂൺ

2. ഏത്തപ്പഴം - ഒന്ന്, പൊടിയായി അരിഞ്ഞത്

3. ശർക്കര ഉരുക്കിയത് - 200 മില്ലി

തേങ്ങ ചുരണ്ടിയത് - അരക്കപ്പ്

4. ഏലയ്ക്കാപ്പൊടി - ഒരു നുള്ള്

5. വെള്ളം - ഒന്നേകാൽ കപ്പ്

6. നേർമയായി പൊടിച്ച അരിപ്പൊടി Ð ഒരു കപ്പ്

ഉപ്പ് - രണ്ടു നുള്ള്

പാകം െചയ്യുന്ന വിധം

∙ പാനിൽ നെയ്യ് ചൂടാക്കി ഏത്തപ്പഴം വഴറ്റുക.

∙ ഇതിലേക്ക് ശർക്കരയും തേങ്ങയും ചേർത്ത് അഞ്ചു മിനിറ്റ് തിളപ്പിക്കണം.

∙ ഏലയ്ക്കാപ്പൊടിയും ചേർത്തു നന്നായി ഇളക്കി വാങ്ങാം.

∙ പാനിൽ വെള്ളം തിളപ്പിച്ച് അതിൽ അരിപ്പൊടിയും ഉപ്പും ചേർത്തു ചെറുതീയിൽ നന്നായി ഇളക്കുക.

∙ രണ്ടു മിനിറ്റിനു ശേഷം വാങ്ങി കൈ കൊണ്ട് ഇളക്കി നല്ല മയം വരുത്തണം.

∙ ഇത് അഞ്ച് ഉരുളകളാക്കി വയ്ക്കുക.

∙ വാഴയില ചതുരക്കഷണങ്ങളാക്കിയതിൽ ഒാരോ ഉരുളയും വച്ചു കനം കുറച്ചു പരത്തണം. ഇതിനു നടുവിൽ തയാറാക്കിയ പഴം മിശ്രിതം വച്ച് ഇല മടക്കി അമർത്തി വയ്ക്കണം.

∙ തയാറാക്കിയ അടകൾ 15 മിനിറ്റ് ആവിയിൽ വേവിച്ചു വി ളമ്പാം.

പഴം നുറുക്ക്

1. നെയ്യ് - അരക്കപ്പ്

2. ഏത്തപ്പഴം - രണ്ടു വലുത്, ആറു കഷണങ്ങളാക്കിയത്

3. ശർക്കര ഉരുക്കിയത് - അരക്കപ്പ്

4. ഏലയ്ക്കാപ്പൊടി - ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ പാനിൽ നെയ്യ് ചൂടാക്കി ഏത്തപ്പഴം വഴറ്റുക.

∙ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ശർക്കര ഉരുക്കിയതു ചേർത്ത് നന്നായി ഇളക്കണം.

∙ മൂന്നു മിനിറ്റ് വേവിച്ച ശേഷം ഏലയ്ക്കാപ്പൊടിയും ചേർ ത്തു നന്നായി ഇളക്കി വാങ്ങാം.

∙ വാഴയിലയിൽ വിളമ്പാം.

 ചക്കപ്പൊരി

1. മൈദ - അരക്കപ്പ്

പഞ്ചസാര - രണ്ടു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി - ഒരു നുള്ള്

ബേക്കിങ് സോഡ - ഒരു നുള്ള്

വെള്ളം - പാകത്തിന്

2. ചക്കപ്പഴം - 15 ചുള

3. വെളിച്ചെണ്ണ- വറുക്കാൻ ആവശ്യത്തിന്

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് കട്ടകളില്ലാതെ മയമുള്ള കുറുകിയ മാവു തയാറാക്കണം.

∙ പാനിൽ വെളിച്ചെണ്ണ ചൂടാക്കുക.

∙ ചക്കപ്പഴത്തിന്റെ ചുളകൾ മാവിൽ മുക്കി ചൂടായ എണ്ണയിൽ ഇടുക. ഒരു വശം വെന്ത ശേഷം മറിച്ചിട്ട് ഗോൾഡൻ നിറത്തി ൽ വറുത്തു കോരുക.

∙ പേപ്പർ ടവ്വലിൽ നിരത്തി എണ്ണ കളഞ്ഞ ശേഷം ചായയ്ക്കൊപ്പമോ വിഷു സദ്യയ്ക്കൊപ്പമോ വിളമ്പാം.