തണ്ണിമത്തങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രുലിന്‍ എന്ന അമിനോ ആസിഡ് ബ്ലഡ് പ്രഷര്‍ ക്രമമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൂടാതെ ഇതില്‍ ധാരാളമുള്ള ലൈകോപീന്‍ എന്ന ആന്റിഓക്സിഡന്റ് ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
വാട്ടര്‍മെലണ്‍- യോഗര്‍ട്ട് സ്മൂതി
1. തണ്ണിമത്തങ്ങ കുരു കളഞ്ഞു കഷണങ്ങളാക്കിയത് – 100 ഗ്രാം
പുളിയില്ലാത്ത തൈര് – 150 മില്ലി
2. ചിയ സീഡ് – 10 ഗ്രാം, കുതിർത്തത്
ഐസ്ക്യൂബ് – മൂന്ന്
പാകം ചെയ്യുന്ന വിധം
∙ തണ്ണിമത്തങ്ങയും തൈരും മിക്സിയിലാക്കി നന്നായി അടിച്ചു യോജിപ്പിക്കുക.
∙ ഇതിലേക്ക് ചിയ സീഡും ഐസ്ക്യൂബ്സും ചേര്‍ത്തിളക്കി 15 മിനിറ്റ് തണുപ്പിച്ച ശേഷം വിളമ്പാം.
തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ഫോട്ടോ : വിഷ്ണു നാരായണന്‍. പാചകക്കുറിപ്പുകള്‍ക്കു കടപ്പാട്: പ്രിൻസി തോമസ്, ചീഫ് ഡയറ്റീഷൻ, രാജഗിരി ഹോസ്പിറ്റൽ, ആലുവ, എറണാകുളം. പാചകക്കുറിപ്പുകള്‍ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനു കടപ്പാട്: സെബാസ്റ്റ്യൻ വർഗീസ്, എക്സിക്യൂട്ടീവ് ഷെഫ്, മൺസൂണ്‍ എംപ്രെസ്, പാലാരിവട്ടം, കൊച്ചി.