Monday 06 July 2020 11:46 AM IST : By സ്വന്തം ലേഖകൻ

സ്പഞ്ചും മൂസും കോൺഫിറ്റും ചേർന്നൊരു പുതുവിഭവം; വൈറ്റ് ചോക്ലേറ്റ് റാസ്പ്ബെറി ഡെലിസ്!

july 6

സ്പഞ്ചിന്

1.മുട്ട – അഞ്ച്

പഞ്ചസാര – 140 ഗ്രാം

മൈദ – 140 ഗ്രാം

വെള്ളം – 25 മില്ലി

കേക്ക് ജെൽ – എട്ടു ഗ്രാം

എണ്ണ – 25 മില്ലി

ബേക്കിങ് പൗഡർ – ഒന്നര ഗ്രാം

ചോക്‌ലേറ്റ് മ‌ൂസിന്

2.പാൽ – 75 മില്ലി

3.വൈറ്റ് ചോക്‌ലേറ്റ് – 125 ഗ്രാം, ചെറിയ കഷണങ്ങളാക്കിയത്

4.െജലറ്റിൻ – ഒൻപത് ഗ്രാം

5.വിപ്പിങ് ക്രീം – 150 ഗ്രാം

റാസ്പ്ബെറി കോൺഫിറ്റിന്

6.റാസ്പ്ബെറി പ്യൂരി – 250 ഗ്രാം

പഞ്ചസാര – 50 ഗ്രാം

7.ജെലറ്റിൻ – 9 ഗ്രാം

പാകം ചെയ്യുന്ന വിധം

അവ്ൻ 2000C ൽ ചൂടാക്കിയിടുക.

കേക്ക് തയാറാക്കാൻ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു നന്നായി അടിക്കുക. മയം പുരട്ടിയ പാത്രത്തിൽ ഒഴിച്ചു ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 10 മിനിറ്റ് ബേക്ക് ചെയ്യുക.

ചോക്ലേറ്റ് മൂസ് തയാറാക്കാൻ പാൽ നന്നായി തിളപ്പിക്കുക. ചോക്ലേറ്റ് കഷണങ്ങള്‍ ഒരു ബൗളിലാക്കി അതിനു മുകളിലേക്ക് പാൽ ഒഴിച്ചിളക്കി നന്നായി യോജിപ്പിക്കുക. ചോക്ലേറ്റ് അലിയണം. ഇതിലേക്ക് ജെലറ്റിൻ ഉരുക്കിയതും ചേർത്തിളക്കുക. മിശ്രിതം ചൂടാറിയ ശേഷം അതിലേക്കു ക്രീം മെല്ലേ ചേർത്തു യോജിപ്പിക്കുക. ഇതാണ് ചോക്ലേറ്റ് മൂസ്.

ബേക്ക് ചെയ്ത കേക്കിനു മുകളിൽ ചോക്ലേറ്റ് മൂസ് ഒഴിച്ചു ഫ്രിഡ്ജിൽ വച്ചു സെറ്റ് ചെയ്യുക. റാസ്പ്ബെറി പ്യൂരി പഞ്ചസാര ചേർത്തു തിളപ്പിക്കുക. ഇതിൽ ജെലറ്റിൻ ഉരുക്കിയതും ചേർത്തിളക്കി ചൂടാറാൻ വയ്ക്കണം.

ചൂടാറിയശേഷം ഫ്രിഡ്ജിൽ നിന്നെടുത്ത ചോക്ലേറ്റ് മൂസിനു മുകളിൽ ഒഴിച്ചു വീണ്ടും ഫ്രിഡ്ജിൽ വച്ചു സെറ്റ് ചെയ്യുക.

കടപ്പാട്

രാജീവ് മേനോൻ