ADVERTISEMENT

മുരിങ്ങക്ക കശുവണ്ടി ഉലർത്ത്

1.    മുരിങ്ങക്കയുടെ ഉള്ളിലെ ,ദശ         ചുരണ്ടിയെടുത്തു വലുതായി         അരിഞ്ഞത് – മൂന്നു കപ്പ്

ADVERTISEMENT

    വറ്റൽമുളക് തരുതരുപ്പായി അരച്ചത്         – മൂന്നു വലിയ സ്പൂൺ

    ഉണക്കമുളക് തരുതരുപ്പായി         അരച്ചത് – മൂന്നു വലിയ സ്പൂൺ

ADVERTISEMENT

    കറുവാപ്പട്ട – രണ്ടു കഷണം, ചതച്ചത്

    ഗ്രാമ്പൂ – എട്ട്, ചതച്ചത്

ADVERTISEMENT

    ജീരകം ചതച്ചത്         – കാൽ ചെറിയ സ്പൂൺ

    ചുവന്നുള്ളി നീളത്തിൽ അരിഞ്ഞത്         – അരക്കപ്പ്

    വെളുത്തുള്ളിയല്ലി നീളത്തിൽ        അരിഞ്ഞത് – ഒരു  വലിയ സ്പൂൺ

2.    ഉപ്പ് – പാകത്തിന്    3.    വേവിച്ച പച്ചക്കശുവണ്ടിപ്പരിപ്പ്         – ഒന്ന്– രണ്ട് കപ്പ്

4.    വെളിച്ചെണ്ണ – ര‌ണ്ടു വലിയ സ്പൂൺ

5.    സവാള കനം കുറച്ചരിഞ്ഞത് – ഒന്ന്

പാകം ചെയ്യുന്ന വിധം

∙    ഒന്നാമത്തെ ചേരുവ പാകത്തിന് ഉപ്പും വെള്ളവും ചേർത്തു വേവിക്കുക.

∙ ഇതിലേക്കു കശുവണ്ടിപ്പരിപ്പു ചേർത്ത് ആവി വരുമ്പോൾ വെള്ളം വ റ്റിച്ചെടുക്കുക.

∙    ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി സവാള അരിഞ്ഞതു ചേർത്തു മൂപ്പിച്ചു കറിയിൽ ചേർത്തു വാങ്ങുക.

പപ്പടത്തോരൻ

pappada-thoran

1.    പപ്പടം – എട്ട്

2. എണ്ണ/വനസ്പതി     – രണ്ടു വലിയ സ്പൂൺ

3. കടുക്     – ഒരു ചെറിയ സ്പൂൺ

4. ഉഴുന്നുപ്പരിപ്പ്     – രണ്ടു ചെറിയ സ്പൂൺ

    5.    സവാള         – ഒന്ന്, പൊടിയായി അരിഞ്ഞത്

    പച്ചമുളക്         – രണ്ട്, പൊടിയായി അരിഞ്ഞത്

6.    തേങ്ങ – ഒരു മുറി, ചുരണ്ടിയത്

പാകം ചെയ്യുന്ന വിധം

∙    പപ്പടം കാച്ചി വയ്ക്കുക.

∙    ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ചു കടുകു പൊട്ടുമ്പോൾ ഉഴുന്നുപ്പരിപ്പ് ചേർത്തു മൂപ്പിക്കുക.

∙    ഇതിലേക്കു സവാളയും പച്ചമുളകും ചേർത്തു വഴറ്റണം.

∙    ഇനി തേങ്ങ ചുരണ്ടിയതു ചേർത്തു വെള്ളം വറ്റുന്നതു വരെ ഇളക്കുക.

∙    അടുപ്പിൽ നിന്നു വാങ്ങി ചൂടാറിയ ശേഷം പ പ്പടം പൊടിച്ചതു ചേർത്തു വിളമ്പാം.

ചെറുപയർപരിപ്പ് ഉരുളക്കിഴങ്ങു കറി

cherupayar-paripu-urulakizhangu-curry

1.    ചെറുപയർപരിപ്പ് വറുത്തത്         – ഒരു കപ്പ്

    മഞ്ഞൾപ്പൊടി         – ഒരു ചെറിയ സ്പൂൺ

    ഉരുളക്കിഴങ്ങ് – മൂന്ന് ഇടത്തരം,         ഒാരോന്നും നാലു         കഷണങ്ങളാക്കിയത്

2.    എണ്ണ – കാൽ കപ്പ്

3.    കടുക് – അര ചെറിയ സ്പൂൺ

    കറുവാപ്പട്ട – രണ്ടു കഷണം

    ഏലയ്ക്ക – മൂന്ന്

    ഗ്രാമ്പൂ – ഒൻപത്

    ചുവന്നുള്ളി നീളത്തിൽ         അരിഞ്ഞത് – കാൽ കപ്പ്

    വെളുത്തുള്ളി നീളത്തിൽ         അരിഞ്ഞത് – അര ചെറിയ സ്പൂൺ

    പച്ചമുളക് അറ്റം പിളർന്നത് – എട്ട്

    കറിവേപ്പില – പാകത്തിന്

4.    ഉപ്പ് – പാകത്തിന്

    കുരുമുളകു ചതച്ചത്         – അര ചെറിയ സ്പൂൺ 

5.    ഒരു കപ്പു തേങ്ങയിൽ         നിന്നെടുത്ത ഒന്നാംപാൽ – അരക്കപ്പ്

    രണ്ടാംപാൽ – രണ്ടു കപ്പ്

പാകം ചെയ്യുന്ന വിധം

∙    രണ്ടരക്കപ്പു വെള്ളത്തിൽ മഞ്ഞൾപ്പൊടി ചേർത്തു തിളയ്ക്കുമ്പോൾ ചെറുപയർപരിപ്പിട്ടു വേവിക്കുക. പകുതി വേവാകുമ്പോൾ ഉരുളക്കിഴങ്ങും  ചേർത്തു വേവിക്കുക.

∙    പാനിൽ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ യഥാക്രമം ചേർത്തു വഴറ്റുക.

∙    ഇതിൽ ഉപ്പും കുരുമുളകും രണ്ടാംപാലും ചേ ർത്തു തിളയ്ക്കുമ്പോൾ വെന്ത പരിപ്പ്–ഉരുളക്കിഴങ്ങു കൂട്ടു ചേർക്കുക. 

∙    ഒന്നാംപാൽ ചേർത്തു ചൂടായാലുടൻ വാങ്ങി വയ്ക്കാം.

Mrs K M Mathew Recipes

ADVERTISEMENT