Saturday 13 November 2021 12:59 PM IST : By സ്വന്തം ലേഖകൻ

കറുമുറെ കൊറിക്കാൻ ബട്ടർ മുറുക്ക്, ഈസി റെസിപ്പി!

murukkur

ബട്ടർ മുറുക്ക്

1.ഉഴുന്നുപരിപ്പ് – അരക്കപ്പ്

2.ചെറുപയർപരിപ്പ് – കാൽ കപ്പ്

3.അരിപ്പൊടി – ഒന്നരക്കപ്പ്

4.കായംപൊടിച്ചത് – കാൽ ചെറിയ സ്പൂൺ

എള്ള് (കറുത്തത്) – ഒരു ചെറിയ സ്പൂൺ

ജീരകം – ഒരു ചെറിയ സ്പൺ

ഉപ്പ് – പാകത്തിന്

5.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ഉഴുന്നുപരിപ്പും ചെറുപയർപരിപ്പും ഒന്നരക്കപ്പ് വെള്ളം ചേർത്തു പ്രഷർകുക്കറിലാക്കി നന്നായി വേവിക്കുക.

∙ചൂടാറിയശേഷം അരിപ്പൊടിയും നാലാമത്തെ ചേരുവയും ചേർത്തു നന്നായി കുഴയ്ക്കുക.

∙പിന്നീട് സേവനാഴിയിൽ മുറുക്കിന്റെ അച്ചിട്ട്, മാവ് അതിലാക്കി, തിളയ്ക്കുന്ന എണ്ണയിലേക്കു ചുറ്റിച്ചു പിഴിഞ്ഞു വറുക്കുക.

∙മുറുക്ക് മൂത്തു ഗോൾഡൻബ്രൗൺ നിറമാകുമ്പോൾ കോരുക.