Monday 30 May 2022 04:26 PM IST : By Vanitha Pachakam

കൊതിയൂറും ദഹി വട തയാറാക്കൂ, മിസ്സിസ് കെ. എം. മാത്യുവിന്റെ കൈപ്പുണ്യം ആസ്വദിച്ചറിയൂ!

dahi

ദഹി വട

1. ഉഴുന്നുപരിപ്പ് – ഒരു കപ്പ്

പച്ചരി – ഒരു ചെറിയ സ്പൂൺ

2. എണ്ണ – ഒരു ചെറിയ സ്പൂൺ

3. മല്ലി – നാലു ചെറിയ സ്പൂൺ

വറ്റൽമുളക് – നാല്

ജീരകം – അര ചെറിയ സ്പൂൺ

4. പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

ഇഞ്ചി കനം കുറച്ചരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

5. പുളിയില്ലാത്ത മോര് – രണ്ടു കപ്പ്

ഉപ്പ് – പാകത്തിന്

6. എണ്ണ – വറുക്കാൻ ആവശ്യത്തിന്

7. കട്ടത്തൈര് – രണ്ടു കപ്പ്

8. ഉപ്പ് – പാകത്തിന്

പഞ്ചസാര – അര ചെറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ കഴുകി വൃത്തിയാക്കി നാലു മണിക്കൂർ കുതിർത്തു വയ്ക്കുക.

∙ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വറുത്തു പൊടിച്ചു മാറ്റിവയ്ക്കുക. ഇതാണു മസാലപ്പൊടി.

∙ കുതിർത്ത ചേരുവ തരുതരുപ്പായി അരച്ചു നാലാമത്തെ ചേരുവ ചേർത്തു മാവു തയാറാക്കി ഉഴുന്നുവടയുെട ആകൃതിയിലാക്കി ചൂടായ എണ്ണയിലിട്ടു വറുത്തു കോരുക.

∙ എണ്ണ വാർന്നാലുടൻ ഉപ്പു ചേർത്ത മോരിൽ ഇട്ടു വയ്ക്കുക.

∙ തൈരിൽ അൽപം വെള്ളം ചേർത്ത് ഉടച്ച് എട്ടാമത്തെ ചേരുവ ചേർക്കുക.

∙ മോരിലിട്ടിരിക്കുന്ന വട വിളമ്പാനുള്ള പാത്രത്തിലേക്കു മാറ്റി മുകളിൽ‌ തൈര് ഒഴിക്കുക. അതിനു മുകളിൽ മസാലപ്പൊടി ഭംഗിയായി വിതറുക.

∙ മല്ലിയിലയും തക്കാളിയും അരിഞ്ഞതു കൊണ്ട് അലങ്കരിച്ചു വിളമ്പാം.