Tuesday 17 November 2020 01:51 PM IST : By സ്വന്തം ലേഖകൻ

മധുരം മധുരകരം ഈ എ വൺ ഐസ്ക്രീം, ഈസി റെസിപ്പി!

ice

എ വൺ ഐസ്ക്രീം

1.മുട്ടയുടെ മഞ്ഞ – മൂന്ന്

2.തിളപ്പിച്ച പാൽ – രണ്ടു കപ്പ്

പഞ്ചസാര –നാലു വലിയ സ്പൂൺ

കണ്ടൻസ്ഡ് മിൽക്ക് – ഒരു ടിൻ

3.തണുത്ത പാൽ – ഒരു കപ്പ്

കോൺഫ്‌ളവർ – ഒന്നര വലിയ സ്പൂൺ

4.ജെലറ്റിൻ പൊടി – രണ്ടു ചെറിയ സ്പൂൺ

വെള്ളം – രണ്ടു വലിയ സ്പൂൺ

5.വനില എസ്സൻസ് – അര ചെറിയ സ്പൂൺ

6.മുട്ടവെള്ള – മൂന്നു മുട്ടയുടേത്

പഞ്ചസാര – മൂന്നര വലിയ സ്പൂൺ
7.നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ

വനില എസ്സൻസ് – അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

മുട്ടയുടെ മഞ്ഞ നന്നായി അടിക്കുക.

ഇതിലേക്ക് ചൂടുപാൽ ഒഴിച്ചു നന്നായി അടിക്കുക.പഞ്ചസാരയും കണ്ടൻസ്ഡ് മിൽക്കും ചേർത്തിളക്കി, പാത്രം തിളയ്ക്കുന്ന വെള്ളത്തിൽ ഇറക്കിവച്ചു തിളപ്പിക്കുക.

കോൺഫ്ളവർ തണുത്തപാലിൽ കലക്കിയതു കസ്‌റ്റേർഡിൽ ചേർത്തശേഷം തുടരെയിളക്കി കുറുക്കുക.

ഒരു ചെറിയ ബൗളിൽ ജെലറ്റി‍നെടുത്തു വെള്ളം ചേർത്തശേഷം ഈ ബൗൾ ചൂടുവെള്ളത്തിൽ ഇറക്കിവച്ച് അലിയിക്കുക. ഉരുക്കിയ ജെലറ്റിൻ കസ്‌റ്റേർഡിലേക്ക‍ു നന്നായി അടിച്ചു യോജിപ്പിക്കുക.

പാത്രം അടുപ്പിൽ നിന്നു വാങ്ങി എസ്സൻസ് ചേർത്തു ചൂടാറിയ ശേഷം ഫ്രിഡ്ജിൽ വച്ചു നന്നായി തണുപ്പിക്കുക.

മുട്ടവെള്ള നന്നായി അടിക്കുക. ഇടയ്ക്കിടെ പഞ്ചസാര അൽപാൽപമായി ചേർത്തടിക്കണം. ഇതിലേക്കു നാരങ്ങാനീരും എസ്സൻസും ചേർത്തു തുടരെ അടിക്കണം.

ഇതു തണുത്ത കസ്‍റ്റേർഡിലേക്കു മെല്ലേ ചേർത്തിളക്കിയശേഷം അടച്ചുവച്ച് ഫ്രീസറിൽ വച്ചു സെറ്റ് ചെയ്യുക.