Monday 21 February 2022 04:43 PM IST : By Vanitha Pachakam

എളുപ്പം വീട്ടിൽ ഉണ്ടാക്കാം നാൻ; ഈസി റെസിപ്പി ഇതാ!

naan

നാൻ

1. മൈദ - രണ്ടു കിലോ

2. ഉപ്പ് - പാകത്തിന്

ബേക്കിങ് പൗഡർ - മൂന്നു ചെറിയ സ്പൂൺ

3. മുട്ട - നാല്

പഞ്ചസാര - ഒരു ചെറിയ സ്പൂൺ

പാൽ - 225 മില്ലി

4. തണുത്തവെള്ളം - പാകത്തിന്

5. നെയ്യ് - 400 ഗ്രാം, ഉരുക്കിയത്

6. തൈര് - 150 ഗ്രാം

7. വനസ്പതി ഉരുക്കിയത് - പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ മൈദ ഇ‍ടഞ്ഞെടുത്ത് ഉപ്പും ബേക്കിങ് പൗ‍ഡറും ചേർത്തു യോജിപ്പിക്കുക.

∙ ഇതിലേക്ക് മൂന്നാമത്തെ ചേരുവ അടിച്ചതു ചേർത്തു നന്നായി കുഴയ്ക്കണം.

∙ വെള്ളവും ഉരുക്കിയ നെയ്യും ചേർത്തു നന്നായി കുഴച്ച ശേഷം തൈരു ചേർത്തു കുഴച്ചു മയം വരുത്തുക.

∙ ഈ മാവ് ഒരു മണിക്കൂർ മാറ്റി വച്ച ശേഷം ഉരുളകളാക്കി ഓരോ ഉരുളയുടെയും മുകളിൽ അൽപം വനസ്പതി ഉരുക്കിയതു പുരട്ടണം.

∙ അൽപസമയത്തിനു ശേഷം ത്രികോണാകൃതിയിൽ പരത്തി ചൂടായ തവയിൽ തിരിച്ചും മറിച്ചുമിട്ടു ചുട്ടെടുക്കാം.