Tuesday 13 October 2020 12:29 PM IST : By Vanitha Pachakam

റെസ്റ്റോറന്റ് സ്റ്റൈൽ‌ സിസ്‌ലേഴ്സ് ഫിഷ് ഇനി വീട്ടിൽ തയാറാക്കാം!

fish

സിസ്‌ലേഴ്സ് ഫിഷ്

1. ദശക്കട്ടിയുള്ള മീൻ വൃത്തിയാക്കിയത് – ഒരു കിലോ

2. മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3. സോയാസോസ് – നാലു ചെറിയ സ്പൂൺ

4. എണ്ണ – അരക്കപ്പ് + കാൽ കപ്പ്

5. വറ്റൽമുളക് – എട്ട്

6. സവാള പൊടിയായി അരിഞ്ഞത് – രണ്ടു കപ്പ്

വെളുത്തുള്ളി – 10 അല്ലി, അരിഞ്ഞത്

ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

7. തക്കാളി പൊടിയായി അരിഞ്ഞത് – അരക്കപ്പ്

ടുമാറ്റോ സോസ് – കാൽ കപ്പ്

8. മുളകുപൊടി – ഒരു ചെറിയ സ്പൂൺ

9. ഫിഷ് സ്റ്റോക്ക് – ഒരു കപ്പ്

ഉപ്പ് – പാകത്തിന്

വിനാഗിരി – രണ്ടു ചെറിയ സ്പൂൺ

10. കാപ്സിക്കം ചെറിയ കഷണങ്ങളാക്കിയത് – കാൽ കപ്പ്

സെലറി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ മീൻ വൃത്തിയാക്കി ആറിഞ്ചു നീളവും രണ്ടിഞ്ചു വീതിയുമുള്ള കഷണങ്ങളാക്കുക.

∙ രണ്ടാമത്തെ ചേരുവ സോയാസോസ് ചേർത്തരച്ചു മീന്‍ കഷണങ്ങളില്‍ പുരട്ടി ഒരു മ ണിക്കൂർ വയ്ക്കണം.

∙ അരക്കപ്പ് എണ്ണ ചൂടാക്കി മീൻ ചേർത്ത് അ ധികം മൂത്തു പോകാതെ വറുത്തു കോരുക.

∙ മീൻ വറുത്ത എണ്ണ അരിച്ചെടുത്ത ശേഷം അതിലേക്കു കാൽ കപ്പ് എണ്ണ കൂടി ചേർത്തു ചൂടാക്കുക.

∙ ഇതിൽ വറ്റൽമുളകു വറുത്തു കോരി ചതച്ചു മാറ്റി വയ്ക്കണം.

∙ അതേ എണ്ണയിൽ ആറാമത്തെ ചേരുവ ചേ ർത്തു നന്നായി വഴറ്റിയ ശേഷം തക്കാളിയും ടുമാറ്റോ സോസും ചേർത്തിളക്കണം.

∙ എണ്ണ തെളിയുമ്പോൾ മുളകുപൊടിയും ചേർത്തിളക്കി വാങ്ങണം.

∙ ഒൻപതാമത്തെ ചേരുവ യോജിപ്പിച്ചു നന്നായി തിളയ്ക്കുമ്പോൾ വറ്റൽമുളകു വറുത്തു ചതച്ചതു ചേർത്തിളക്കി വയ്ക്കുക.

∙ വറുത്തു വച്ച മീൻ വിളമ്പാനുള്ള പാത്രത്തിലാക്കി അതിനു മുകളിലായി വഴറ്റിയ കൂട്ടു നി രത്തുക.

∙ തിളപ്പിച്ചു വച്ച സ്റ്റോക്കിനും പത്താമത്തെ ചേരുവയ്ക്കുമൊപ്പം വിളമ്പാം.