Thursday 02 December 2021 12:04 PM IST : By സ്വന്തം ലേഖകൻ

ഊണിനൊപ്പവും ഊണിനുശേഷവും തക്കാളി രസം, ഈസി റെസിപ്പി!

tomatras

തക്കാളി രസം

1.തുവരപ്പരിപ്പ് – കാല്‍ കപ്പ്

2.വെള്ളം – നാലു കപ്പ്

3.വെളുത്തുള്ളി – നാല് അല്ലി

ജീരകം – അര ചെറിയ സ്പൂൺ

ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

കുരുമുളക് – കാൽ ചെറിയ സ്പൂൺ

4.തക്കാളി – നാല് ഇടത്തരം, വലിയ കഷണങ്ങളാക്കിയത്

കായംപൊടി – അര ചെറിയ സ്പൂൺ

മുളകുപൊടി – അര ചെറിയ സ്പൂൺ

മല്ലിപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

5.നാരങ്ങാനീര് – ഒരു നാരങ്ങയുടെ പകുതിയുടേത്

6.എണ്ണ – രണ്ടു വലിയ സ്പൂൺ

7.കടുക് – അര ചെറിയ സ്പൂൺ

8.ഉഴുന്നുപരിപ്പ് – ഒരു ചെറിയ സ്പൂൺ

വറ്റൽമുളക് – രണ്ട്, ഓരോന്നും രണ്ടാക്കിയത്

മല്ലിയില – നാലു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙പരിപ്പ് നാലു കപ്പ് വെള്ളത്തിൽ വേവിക്കുക. മൃദുവാകുമ്പോൾ മൂന്നാമത്തെ ചേരുവ ചതച്ചതും ചേർത്തിളക്കുക. ഇതിലേക്ക് നാലാമത്തെ ചേരുവ ചേർത്തു തിളപ്പിക്കണം. നന്നായി തിളച്ചശേഷം അടു‌പ്പിൽ നിന്നു വാങ്ങി അരിച്ചശേഷം നാരങ്ങാനീരു ചേർത്തിളക്കുക.

∙എണ്ണ ചൂടാക്കി കടുകു പൊട്ടിച്ചശേഷം എട്ടാമത്തെ ചേരുവയും ചേർത്തു താളിച്ചു കറിയിൽ ചേർക്കുക.