ആവശ്യമായ ചേരുവകൾ 1. നെയ്മീൻ – അരക്കിലോ,(കഷണങ്ങളാക്കിയത്) 2. തേങ്ങ ചുരണ്ടിയത് – മൂന്നു കപ്പ് ജീരകം – ഒന്നര ചെറിയ സ്പൂൺ ചുവന്നുള്ളി – മൂന്ന് പച്ചമുളക് – എട്ട് 3. പച്ച ഏത്തക്കായ – ഒരു ചെറുത്,(നീളത്തിലരിഞ്ഞത്) വെള്ളരിക്ക നീളത്തിലരിഞ്ഞത് – ഒരു കപ്പ് മുരിങ്ങയ്ക്ക – ഒന്ന്, (രണ്ടിഞ്ചു നീളത്തിൽ

ആവശ്യമായ ചേരുവകൾ 

1. നെയ്മീൻ – അരക്കിലോ,(കഷണങ്ങളാക്കിയത്)

ADVERTISEMENT

2. തേങ്ങ ചുരണ്ടിയത് – മൂന്നു കപ്പ്

    ജീരകം  – ഒന്നര ചെറിയ സ്പൂൺ

ADVERTISEMENT

    ചുവന്നുള്ളി – മൂന്ന്

    പച്ചമുളക് – എട്ട്

ADVERTISEMENT

3. പച്ച ഏത്തക്കായ – ഒരു ചെറുത്,(നീളത്തിലരിഞ്ഞത്)

 വെള്ളരിക്ക നീളത്തിലരിഞ്ഞത് – ഒരു കപ്പ്

 മുരിങ്ങയ്ക്ക – ഒന്ന്, (രണ്ടിഞ്ചു നീളത്തിൽ കഷണങ്ങളാക്കിയത്)

4. മുളകുപൊടി – ഒരു ചെറിയ സ്പൂൺ

    മഞ്ഞൾപ്പൊടി – മുക്കാൽ ചെറിയ സ്പൂൺ

5. കപ്പ നീളത്തിൽ കഷ്ണങ്ങളാക്കി മുക്കാൽ വേവിൽ വേവിച്ചൂറ്റിയത് – ഒരു കപ്പ്

   പച്ചമാങ്ങ – കാൽ ഭാഗം,(നീളത്തിലരിഞ്ഞത്)

  ഉപ്പ് – പാകത്തിന്

6. കറിവേപ്പില – രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം

∙  മീൻ കഴുകി വൃത്തിയാക്കി വയ്ക്കുക.

∙  രണ്ടാമത്തെ ചേരുവ തരുതരുപ്പായി അരച്ചു വയ്ക്കുക.

∙ ചുവടു കട്ടിയുള്ള പാത്രത്തിൽ മൂന്നാമത്തെ ചേരുവയും മീനും യോജിപ്പിച്ചു മുളകുപൊടിയും മഞ്ഞൾപ്പൊടിയും അരക്കപ്പു വെള്ളവും ചേർത്തു പാത്രം മൂടി വച്ചു വേവിക്കുക.

∙ കഷണങ്ങൾ പകുതി വേവാകുമ്പോൾ കപ്പയും മാങ്ങയും ഉപ്പും ചേർത്തു  വീണ്ടും വേവിക്കുക. കഷണങ്ങൾ വെന്തു വെള്ളം വറ്റുമ്പോൾ അരപ്പു ചേർത്ത് അഞ്ചു മിനിറ്റ് മൂടിവച്ചു വേവിക്കുക.‌

∙ അരപ്പിന്റെ പച്ചച്ചുവ മാറുമ്പോൾ തവി കൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. മീൻ ഒരുപാട് ഉടഞ്ഞു പോകരുത്.

∙  കറിവേപ്പിലയും അല്‍പം വെളിച്ചെണ്ണയും ചേർത്ത് അടുപ്പിൽ നിന്നു വാങ്ങാം.

Dr. Lekshmi Nair, Thiruvananthapuram

ADVERTISEMENT