ADVERTISEMENT

നല്ല എരിവുള്ള മുളകും, സോസും, മസാലകളും ചേർത്ത് വറുത്തെടുത്ത ചില്ലി ഫിഷ്. ചപ്പാത്തിയുടെയോ ഫ്രൈഡ് റൈസിന്റെയോ കൂടെ കഴിക്കാൻ ഏറ്റവും മികച്ച ചോയ്സ്.

ആവശ്യമായ ചേരുവകൾ 
1. ആവോലി /കണമ്പ്, മുഴുവനോടെ – ഒരു കിലോ
2. സോയ സോസ്  – രണ്ടു വലിയ സ്പൂൺ
മുളകുപൊടി – ഒരു വലിയ സ്പൂൺ
കുരുമുളകുപൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3. എണ്ണ – അരക്കപ്പ്
4. വറ്റൽമുളക് – 20
5. സവാള പൊടിയായി അരിഞ്ഞത് – രണ്ടു കപ്പ്
6. വെളുത്തുള്ളി – 15 അല്ലി
ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
തക്കാളി – അരക്കപ്പ്
7. മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
8. ടുമാറ്റോ സോസ്  – കാൽ കപ്പ് 
9. ഫിഷ് സ്റ്റോക്ക് – ഒരു കപ്പ് 
വിനാഗിരി – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
10. കാപ്സിക്കം പൊടിയായി അരിഞ്ഞത് – അരക്കപ്പ്
 സെലറി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ മീൻ വൃത്തിയാക്കി വരഞ്ഞു രണ്ടാമത്തെ ചേരുവ യോജിപ്പിച്ചതു പുരട്ടി രണ്ടു മണിക്കൂർ വയ്ക്കണം.
∙ എണ്ണ ചൂടാക്കി, പുരട്ടി വച്ചിരിക്കുന്ന മീന്‍ തിരിച്ചും മറിച്ചുമിട്ടു വറുത്തു മാറ്റി വയ്ക്കണം.
∙ വറുത്ത എണ്ണ അരിച്ചെടുക്കുക.
∙ അൽപം എണ്ണയിൽ വറ്റൽമുളകു വറുത്തു കോരി ചതച്ചു വയ്ക്കണം.
∙ ബാക്കി എണ്ണയിൽ സവാള വഴറ്റി ബ്രൗൺ നിറമാകുമ്പോൾ ആറാമത്തെ ചേരുവ ചേർത്തു വഴറ്റുക.
. നന്നായി വഴന്ന ശേഷം മുളകുപൊടി ചേർത്തു വഴറ്റണം.ഇതിലേക്കു ടുമാറ്റോ സോസ് ചേർത്തു വഴറ്റുക.
∙ ഫിഷ് സ്റ്റോക്കിൽ വിനാഗിരിയും ഉപ്പും ചേർത്തിളക്കിയ ശേഷം ഈ മിശ്രിതം സോസിൽ ചേർത്തിളക്കി ചെറുതീയിൽ കുറച്ചു സമയം
തിളപ്പിക്കണം.
∙ അതിലേക്കു കാപ്സിക്കവും സെലറിയും ചേർത്തിളക്കി വാങ്ങുക.
∙ പാത്രത്തിൽ വറുത്ത മീൻ വച്ച് അതിനു മുകളിൽ തയാറാക്കിയ സോസ് ഒഴിക്കുക.
. മീനിനു ചുറ്റുമായി നൂഡിൽസ് വറുത്തതു നിരത്തി, മീനിനു മുകളിൽ സെലറിയും കാരറ്റും അരിഞ്ഞതും വിതറുക.
∙ വറുത്തു ചതച്ചു വച്ചിരിക്കുന്ന വറ്റൽമുളക് വിതറി ചൂടോടെ വിളമ്പാം. 

ADVERTISEMENT
Authentic Kerala Chilli Fish Preparation:

Chilli fish is a popular spicy fish fry recipe, perfect to be served with chapati or fried rice. This flavorful dish combines a variety of spices, chili, and sauces for an irresistible taste.

ADVERTISEMENT
ADVERTISEMENT