Monday 06 December 2021 12:58 PM IST : By Ammu Mathew

ചോറിനും ചപ്പാത്തിക്കും ഒപ്പം രുചിയൂറും ബീഫ് കറി, ഈസി റെസിപ്പി!

beeeef

ബീഫ് കറി

1.ബീഫ് – അരക്കിലോ

2,.മുളകുപൊടി – ഒരു വലിയ സ്പൂൺ

മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെരിയ സ്പൂൺ

ഗ്രാമ്പൂ – മൂന്ന്

പെരുംജീരകം – കാൽ ചെറിയ സ്പൂൺ

കറുവാപ്പട്ട – ഒരിഞ്ചു കഷണം

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ചുവന്നുള്ളി – മൂന്ന്

വെളുത്തുള്ളി – നാല് അല്ലി

ഉപ്പ് – പാകത്തിന്

3.തേങ്ങാക്കൊത്ത് – കാൽ കപ്പ്

4.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

5.എണ്ണ – പാകത്തിന്

6.വെളിച്ചെണ്ണ – അഞ്ചു വലിയ സ്പൂൺ

7.കടുക് – അര ചെറിയ സ്പൂൺ

8.ചുവന്നുള്ളി അരിഞ്ഞത് – രണ്ടര വലിയ സ്പൂൺ

9.കറിവേപ്പില – 10 തണ്ട്

പാകം ചെയ്യുന്ന വിധം

∙ബീഫ് ചെറിയ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ അരച്ചു വയ്ക്കണം.

∙തേങ്ങാക്കൊത്തിൽ മഞ്ഞൾപ്പൊടിയും ഉപ്പും പുരട്ടിയശേഷം എണ്ണയിൽ വറുത്തുകോരിയെടുക്കണം.

∙ഒരു പ്രഷർകുക്കറിൽ ഇറച്ചിയിട്ട് അതിൽ തേങ്ങാക്കൊത്തു വറുത്തതും അരപ്പും ഒന്നരക്കപ്പ് വെള്ളവും ചേർത്തു കുക്കർ അടച്ച്, വെയിറ്റ് ‌വച്ച് ഏകദേശം അര മണിക്ക‌ൂർ വേവിക്കണം.

∙ആവി പോയശേഷം കുക്കർ തുറന്നു വയ്ക്കുക.

∙ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിക്കണം. ഇതിൽ ചുവന്നുള്ളി ചേർത്തു വഴറ്റി ബ്രൗൺ നിറമാകുമ്പോൾ കറിവേപ്പില ചേർത്തിളക്കി വഴറ്റണം.

∙ഇതിലേക്കു വേവിച്ച ഇറച്ചി മാത്രം ചേർത്തിളക്കുക.

∙നന്നായി യോജിച്ചശേഷം ഇറച്ചി വെന്ത ഗ്രേവി ചേർത്തിളക്കി ചെറുതീയിലാക്കി തിളപ്പിക്കുക.

∙മുകളിൽ എണ്ണ തെളിയുമ്പോൾ വാങ്ങി ചൂടോടെ ചോറിനോ ചപ്പാത്തിക്കോ ഒപ്പം വിളമ്പാം.