ബീഫ് ഫ്രൈ
1.ബീഫ് – ഒരു കിലോ
2.സവാള – ഒരു വലുത്, അരിഞ്ഞത്
ഇഞ്ചി–വെളുത്തുള്ളി–പച്ചമുളക് ചതച്ചത് – ഒരു വലിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഗരംമസാല പൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
4.പെരുംജീരകം – അര ചെറിയ സ്പൂൺ
5.ചുവന്നുള്ളി ചതച്ചത് – കാല്‍ കപ്പ്
6.ഇഞ്ചി–വെളുത്തുള്ളി–പച്ചമുളക് ചതച്ചത് – ഒരു വലിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
7.വറ്റൽമുളക് ചതച്ചത് – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
മുളകുപൊടി – അര ചെറിയ സ്പൂൺ
കുരുമുളകുപൊടി – അര ചെറിയ സ്പൂൺ
8.ഗരംമസാല പൊടി – ഒരു നുള്ള്
കറിവേപ്പില – ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
∙ബീഫ് വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.
∙പ്രഷർ കുക്കറിൽ ബീഫ് രണ്ടാമത്തെ ചേരുവ ചേർത്തു വേവിച്ചു വയ്ക്കണം.
∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി പെരുംജീരകം മൂപ്പിക്കുക.
∙ചുവന്നുള്ളി ചേർത്തു വഴറ്റി ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ആറാമത്തെ ചേരുവ വഴറ്റണം.
∙പച്ചമണം മാറുമ്പോൾ ഏഴാമത്തെ ചേരുവ ചേർത്തു വഴറ്റണം.
∙വേവിച്ച ബീഫും ചേർത്തിളക്കി വെള്ളം വറ്റിക്കുക.
∙എട്ടാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങാം.