തട്ടുകട ബീഫ് റോസ്‌റ്റ്
1.ബീഫ് – അരക്കിലോ
2.ഉപ്പ് – പാകത്തിന്
കുരുമുളകുപൊടി – ഒരു വലിയ സ്പൂൺ
3.ചുവന്നുള്ളി – 20
വെളുത്തുള്ളി – 15 അല്ലി
ഇഞ്ചി – ഒരു വലിയ കഷണം
പച്ചമുളക് – രണ്ട്
പെരുംജീരകം – ഒരു ചെറിയ സ്പൂൺ
4.വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ
5.കറുവാപ്പട്ട – ഒരു കഷണം
ഗ്രാമ്പൂ – രണ്ട്
ജീരകം – അര ചെറിയ സ്പൂൺ
6.സവാള – ഒന്ന്, അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
7.മുളകുപൊടി – ഒരു ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ഗരംമസാല പൊടി – അര െചറിയ സ്പൂൺ
8.തക്കാളി – ഒന്ന്, കഷണങ്ങളാക്കിയത്
9.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
10.തേങ്ങക്കൊത്ത് – കാല്‍ കപ്പ്
കറിവേപ്പില – ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
∙ബീഫ് വൃത്തിയാക്കി കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവയും പാകത്തിനു വെള്ളവും ചേർത്തു പ്രഷർ കുക്കറിൽ വേവിച്ചു വയ്ക്കണം.
∙മൂന്നാമത്തെ ചേരുവ ചതച്ചു വയ്ക്കണം.
∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ മൂപ്പിക്കുക.
∙ഇതിലേക്കു ചതച്ചു വച്ച ചേരുവകളും ആറാമത്തെ ചേരുവയും ചേർത്തു വഴറ്റണം.
∙സവാള ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പൊടികൾ ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ വേവിച്ചു വച്ച ബീഫ് ചേർത്തു വഴറ്റണം.
∙തക്കാളിയും ചേർത്തിളക്കി ചാറുകുറുകുമ്പോൾ വെളിച്ചെണ്ണയിൽ 10–ാമത്തെ ചേരുവ താളിച്ചു കറിയിൽ ചേർത്തു വാങ്ങാം.