Wednesday 06 November 2024 12:56 PM IST

ചൂടു പാലപ്പത്തിനൊപ്പം നല്ല കുറുകിയ ബീഫ് സ്‌റ്റ്യൂ, തയാറാക്കാം ഈസിയായി!

Liz Emmanuel

Sub Editor

beef stewwwwww

ബീഫ് സ്‌റ്റ്യൂ

1.ബീഫ് – അരക്കിലോ

2.കുരുമുളകുപൊടി – കാൽ ചെറിയ സ്പൂൺ

ഗരംമസാലപൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

വെള്ളം – മൂന്നു വലിയ സ്പൂണ്‍

3.ഉരുളക്കിഴങ്ങ് – രണ്ട്, ചതുരക്കഷണങ്ങളാക്കിയത്

കാരറ്റ് – ഒന്ന്, ചതുരക്കഷണങ്ങളാക്കിയത്

ബീന്‍സ് – മൂന്ന്, അരിഞ്ഞത്

ഉപ്പ് – പാകത്തിന്

4.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

5.കുരുമുളക് – അര ചെറിയ സ്പൂൺ

ഏലയ്ക്ക – മൂന്ന്

ഗ്രാമ്പൂ – നാല്

കറുവാപ്പട്ട – അരയിഞ്ചു കഷണം

6.ഇഞ്ചി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

വെളുത്തുള്ളി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

പച്ചമുളക് – അഞ്ച്, പിളർന്നത്

കറിവേപ്പില – രണ്ടു തണ്ട്

ഉപ്പ് – പാകത്തിന്

7.സവാള – ഒന്ന്, അരിഞ്ഞത്

8.തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത രണ്ടാം പാൽ – മുക്കാൽ കപ്പ്

9.കട്ടിത്തേങ്ങാപ്പാൽ – അരക്കപ്പ്

കുരുമുളകുപൊടി – പാകത്തിന്

ഗരംമസാല പൊടി – കാൽ ചെറിയ സ്പൂൺ

10.നെയ്യ് – രണ്ടു ചെറിയ സ്പൂൺ

11.കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി – രണ്ടു വലിയ സ്പൂൺ വീതം

പാകം ചെയ്യുന്ന വിധം

∙ബീഫ് വൃത്തിയാക്കി കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ ചേർത്തു വേവിച്ചു വയ്ക്കണം.

∙പാനിൽ പാകത്തിനു വെള്ളം തിളപ്പിച്ച് മൂന്നാമത്തെ ചേരുവ വേവിച്ചൂറ്റി വയ്ക്കുക.

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ മൂപ്പിക്കുക.

∙ആറാമത്തെ ചേരുവ ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ സവാള വഴറ്റണം.

∙സവാള കണ്ണാടിപ്പരുവമാകുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന ബീഫും പച്ചക്കറികളും ചേർത്തിളക്കി യോജിപ്പിക്കുക.

∙രണ്ടാം പാൽ ചേർത്തിളക്കി തിളച്ചു കുറുകി വരുമ്പോൾ ഒൻപതാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങുക.

∙നെയ്യിൽ‌ കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തു കറിയിൽ ചേർത്തു വിളമ്പാം.