Thursday 08 July 2021 12:52 PM IST : By സ്വന്തം ലേഖകൻ

നാടൻ ബീഫ് തേങ്ങാക്കൊത്ത് ഉലർത്ത്, അപാര രുചിയാണെ!

beef

ബീഫ്–തേങ്ങാക്കൊത്ത് ഉലർത്ത്

1.ബീഫ് – 200 ഗ്രാം, ചതുരക്കഷണങ്ങളാക്കിയത്

2.മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

പെരുംജീരകംപൊടി – അര ചെറിയ സ്പൂൺ

പച്ചമുളക് ചതച്ചത് – അര ചെറിയ സ്പൂൺ

ഇഞ്ചി – ഒരു ചെറിയ കഷണം, ചതച്ചത്

ഉപ്പ് – പാകത്തിന്

3.വെള്ളം – പാകത്തിന്

4.എണ്ണ – 50 മില്ലി

5.ചുവന്നുള്ളി – 50 ഗ്രാം, അരിഞ്ഞത്

തേങ്ങാക്കൊത്ത് – 20 ഗ്രാം

ഇഞ്ചി – ഒരു ചെറിയ കഷണം, അരിഞ്ഞത്

വെളുത്തുള്ളി – നാല് അല്ലി, അരിഞ്ഞത്

പച്ചമുളക് – ഒന്ന്, അരിഞ്ഞത്

കറിവേപ്പില – രണ്ടു തണ്ട്

6.മുളകുപൊടി – ഒരു വലിയ സ്പൂൺ

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – മുക്കൽ ചെറിയ സ്പൂൺ

പെരുംജീരകംപൊടി – ഒരു ചെറിയ സ്പൂൺ

7.സവാവ വറുത്തത്, കറിവേപ്പില – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ബീഫിൽ രണ്ടാമത്തെ ചേരുവ പുരട്ടി വയ്ക്കുക.

∙ഇതിൽ വെള്ളം ചേർത്ത് കുഴിവുള്ള ചീനച്ചട്ടിയിലാക്കി അടച്ചു വച്ചു വേവിക്കണം. ബീഫ് വെന്തു മസാല വരണ്ടു വരണം.

∙പാനിൽ എണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ വഴറ്റുക.

∙ബ്രൗൺ നിറമാകുമ്പോൾ ആറാമത്തെ ചേരുവ ചേർത്ത് നന്നായി ഇളക്കണം.

∙ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ബീഫ് ചേർത്തു നന്നായി ഇളക്കുക. മസാല ബീഫിൽ നന്നായി പുരണ്ടിരിക്കണം.

∙ഉപ്പു പാകത്തിനാക്കി സവാള വറുത്തതും കറിവേപ്പിലയും കൊണ്ട് അലങ്കരിക്കാം.