Thursday 04 February 2021 12:47 PM IST : By Vanitha Pachakam

വ്യത്യസ്തമായ കട്‌ലറ്റ് റെസിപ്പി, കാരറ്റ് മീറ്റ് കട്‍ലറ്റ്!

cutlet

കാരറ്റ് മീറ്റ് കട്‍ലറ്റ്!

1. മിൻസ് ചെയ്ത മാട്ടിറച്ചി - ഒരു കിലോ

2. എണ്ണ - പാകത്തിന്

3. സവാള പൊടിയായി അരിഞ്ഞത് - ഒരു കപ്പ്‌

4. ഇഞ്ചി അരിഞ്ഞത് - ഒരു വലിയ സ്പൂൺ

പച്ചമുളക് - മൂന്ന്, അരിഞ്ഞത്

ഗരംമസാലപ്പൊടി - ഒരു ചെറിയ സ്പൂൺ

ഉപ്പ് - പാകത്തിന്

5. കാരറ്റ് - 250 ഗ്രാം, ഗ്രേറ്റ് ചെയ്തത്

6. ഉരുളക്കിഴങ്ങ് - കാൽ കിലോ, പുഴുങ്ങിപ്പൊടിച്ചത്

പുതിനയില അരിഞ്ഞത് - ഒരു വലിയ സ്പൂൺ

7. മുട്ട - രണ്ട്, അടിച്ചത്

8. റൊട്ടിപ്പൊടി - ഒരു കപ്പ്‌

പാകം ചെയ്യുന്ന വിധം

∙ എണ്ണ ചൂടാക്കി സവാള വഴറ്റിയ ശേഷം നാലാമത്തെ ചേരുവ ചേർത്തു വഴറ്റണം.

∙ ഇതിലേക്കു ഇറച്ചി മിൻസ് ചെയ്തതു ചേർത്തു വഴറ്റി വെള്ളം മുഴുവൻ വലിഞ്ഞ ശേഷം കാരറ്റും ചേർത്തു രണ്ടു മിനിറ്റ് വേവിക്കുക.

∙ അടുപ്പിൽ നിന്നു വാങ്ങി ചൂടാറിയ ശേഷം ഉരുളക്കിഴങ്ങും പുതിനയിലയും ചേർത്തു നന്നായി ഇളക്കിയ ശേഷം ഇഷ്ടമുള്ള ആകൃതിയിൽ കട്‌ലറ്റുകൾ തയാറാക്കിയ 10 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക.

∙ പുറത്തെടുത്ത്‌ ഓരോ കട്‌ലറ്റ് മുട്ട അടിച്ചതിൽ മുക്കി, റൊട്ടിപ്പൊടിയിൽ പൊതിഞ്ഞു വീണ്ടും ഫ്രിഡ്ജിൽ വയ്ക്കണം.

∙വിളമ്പുന്നതിനു തൊട്ടു മുമ്പ് പാനിൽ എണ്ണ ചൂടാക്കി കട്‍ലറ്റ് ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തുകോരുക.

∙ ഇതു കിച്ചൺ നാപ്കിനിൽ നിരത്തുക. എണ്ണ മുഴുവൻ വലിഞ്ഞു പോകാനാണിത്.