Saturday 15 January 2022 04:44 PM IST : By സ്വന്തം ലേഖകൻ

തയാറാക്കാം കാഷ്യൂ ചിക്കൻ,ഇതിന്റെ രുചി വെറേ ലെവൽ!

cashc

കാഷ്യൂ ചിക്കൻ

1.ചിക്കൻ – ഒരു കിലോ, കഷണങ്ങളാക്കിയത്

2.നെയ്യ് – അരക്കപ്പ്

3.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – രണ്ടു വലിയ സ്പൂൺ

4.സവാള – നാലു വലുത്, അരിഞ്ഞത്

തക്കാളി – മൂന്നു വലുത്, അരിഞ്ഞത്

5.മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

മുളകുപൊടി – ഒന്നര വലിയ സ്പൂൺ

ഗരംസാലപ്പൊടി – രണ്ടു ചെറിയ സ്പൂൺ

6.ഉപ്പ് – പാകത്തിന്

വെള്ളം – അരക്കപ്പ്

7.തേങ്ങ ചുരണ്ടിയത് – മുക്കൽ കപ്പ്

കശുവണ്ടിപ്പരിപ്പ് – അരക്കപ്പ്

8.മല്ലിയില പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

കശുവണ്ടിപ്പരിപ്പ് – 50 ഗ്രാം, വറുത്തത്

പാകം ചെയ്യുന്ന വിധം

∙ചിക്കൻ കഴുകി വൃത്തിയാക്കി വയ്ക്കുക.

∙പാനിൽ നെയ്യ് ചൂടാക്കി ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് മൂപ്പിക്കുക.

∙ഇതിലേക്ക് സവാളയും തക്കാളിയും ചേർത്തു നന്നായി വഴറ്റണം.

∙ചെറുതീയിലാക്കി അഞ്ചാമത്തെ ചേരുവ ചേർത്ത് എണ്ണ തെളിയുന്നതു വരെ വഴറ്റണം.

∙ഇതിലേക്ക് ചിക്കനും ഉപ്പും വെള്ളവും ചേർത്ത് പാത്രം അടച്ചു വച്ച് വേവിക്കുക.

∙ചിക്കൻ വെന്ത ശേഷം തേങ്ങയും കശുവണ്ടിപ്പരിപ്പ് അരച്ചതും ചേർത്തു തിളപ്പിച്ച് കുറുകിയ പരുവത്തിൽ വാങ്ങുക.

∙മല്ലിയിലയും കശുവണ്ടിപ്പരിപ്പു വറുത്തതും കൊണ്ട് അലങ്കരിച്ചു വിളമ്പാം.