Thursday 29 April 2021 02:28 PM IST : By Vanitha Pachakam

ചിക്കൻ ക്രോക്കറ്റ്സ്, ഈസി പാർട്ടി സ്‌റ്റാർട്ടർ!

chicken

ചിക്കൻ ക്രോക്കറ്റ്സ്

1. ചിക്കന്റെ നെഞ്ചുഭാഗം - രണ്ടു പീസ്, ചതുരക്ക ഷണങ്ങളായി മുറിച്ചത്

2. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ഒന്നര ചെറിയ സ്പൂൺ

കുരുമുളകുപൊടി - ഒരു ചെറിയ സ്പൂൺ

വറ്റൽമുളകു ചതച്ചത് - ഒരു ചെറിയ സ്പൂൺ

ഉപ്പ് - പാകത്തിന്

3. എണ്ണ - പാകത്തിന്

4. വെണ്ണ - ഒരു വലിയ സ്പൂൺ

‌5. മൈദ - ഒരു വലിയ സ്പൂൺ

6. പാൽ - അരക്കപ്പ്

7. ഉപ്പ്, കുരുമുളകുപൊടി - പാകത്തിന്

8. മുട്ട - ഒന്ന്

9. റൊട്ടിപ്പൊടി - പാകത്തിന്

പാകം െചയ്യുന്ന വിധം

∙ രണ്ടാമത്തെ ചേരുവ ചിക്കനിൽ പുരട്ടി, ഒരു മണിക്കൂർ വയ്ക്കുക. പിന്നീട് ചൂടായ എണ്ണയിൽ ചിക്കൻ വഴറ്റുക.

∙ വെന്ത ശേഷം വാങ്ങി, ചൂടാറുമ്പോൾ, മിക്സിയിൽ അടിച്ച് റൊട്ടിപ്പൊടി പരുവമാക്കുക.

∙ സോസ് തയാറാക്കാൻ വെണ്ണ ചൂടാക്കി, മൈദ ചേർത്തു മൊരിച്ചെടുക്കുക. ഇതിൽ പാൽ ചേർത്തു കുറുകിവരുമ്പോൾ ഉപ്പും കുരുമുളകുപൊടിയും ചേർക്കുക.

∙ ഈ സോസ് ചിക്കൻ പൊടിച്ചതിൽ ചേർത്തു യോജിപ്പിക്കുക. കൈ ഒന്നു നനച്ച ശേഷം ഈ മിശ്രിതം സോസേജ് ആകൃതിയിൽ നീളത്തിൽ ഉരുട്ടുക.

∙ മുട്ട അടിച്ചതിൽ മുക്കി, റൊട്ടിപ്പൊടിയിൽ പൊതിഞ്ഞു തിളച്ച എണ്ണയിലിട്ടു വറുത്തു കോരുക. ഗോൾഡൻ ബ്രൗൺ നിറമാകണം. ടുമാറ്റോ സോസിനൊപ്പം വിളമ്പാം.