Tuesday 15 June 2021 12:25 PM IST : By Vanitha Pachakam

ചുവന്നുള്ളിയും വറ്റൽമുളകും ചേർത്തൊരു കോഴിക്കാൽ മസാല വറുവൽ, ഈസി റെസിപ്പി!

kozhi

കോഴിക്കാൽ മസാല വറുവൽ

1. കോഴിക്കാൽ – ഏഴ്

2. കശ്മീരിമുളകുപൊടി – ഒരു വലിയ സ്പൂൺ

നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ െചറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

ഇഞ്ചി–െവളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂൺ

3. ചുവന്നുള്ളി – 10

വറ്റൽമുളക് – അഞ്ച്

മല്ലിയില അരിഞ്ഞത് – ഒരു െചറിയ സ്പൂൺ

ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂൺ

തക്കാളി – ഒന്ന്

4. വെളിച്ചെണ്ണ – പാകത്തിന്

5. സവാള – ഒന്ന്, അരിഞ്ഞത്

ഉപ്പ് – പാകത്തിന്

6. ഗരം മസാലപ്പൊടി – കാൽ െചറിയ സ്പൂൺ

7. മല്ലിയില – അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙കോഴിക്കാൽ കഴുകി വൃത്തിയാക്കി രണ്ടാമത്തെ ചേരുവ പുരട്ടി രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.

∙മൂന്നാമത്തെ ചേരുവ മയത്തിൽ അരച്ചു വയ്ക്കുക.

∙ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കി ചിക്കൻ കാൽ വറുത്തു കോരി മാറ്റി വയ്ക്കുക.

∙ഇതേ എണ്ണയിലേക്ക് അരപ്പു ചേർത്തു വഴറ്റിയ ശേഷം സവാളയും ഉപ്പും േചർത്തു വഴറ്റി, ചിക്കൻ വറുത്തതും ഗരംമസാലപ്പൊടിയും ചേർത്തിളക്കുക.

∙ചിക്കൻ വെന്ത്, മസാല ചിക്കനിൽ പൊതിഞ്ഞിരിക്കുന്ന പരുവത്തിൽ വാങ്ങി മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.