Monday 14 June 2021 03:57 PM IST : By സ്വന്തം ലേഖകൻ

മാംഗളൂർ സ്പെഷ്യൽ ചിക്കൻ ഗീ റോസ്റ്റ്, ഈസി റെസിപ്പി!

ghee

ചിക്കൻ ഗീ റോസ്റ്റ്

1.ചിക്കൻ – ഒരു കിലോ

2.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

മുളകുപൊടി – ഒരു വലിയ സ്പൂൺ

ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂൺ

തൈര് – ഒരു വലിയ സ്പൂൺ

നാരങ്ങാനീര് – ഒരു നാരങ്ങയുടെ

ഉപ്പ് – പാകത്തിന്

3.പിരിയൻമുളക് – 10

വറ്റൽമുളക് – അഞ്ച്

മല്ലി – രണ്ടു വലിയ സ്പൂൺ

ജീരകം – ഒരു ചെറ‌ിയ സ്പൂൺ

പെരുംജീരകം – ഒരു ചെറിയ സ്പൂൺ

കുരുമുളക് – ഒരു ചെറിയ സ്പൂൺ

ഉലുവ – ഒരി നുള്ള്

4.വെളുത്തുള്ളി – എട്ട് അല്ലി

‌ വാളൻപുളി – ഒരു ചെറിയ നെല്ലിക്കാ വലുപ്പത്തിൽ

വെള്ളം – അരയ്ക്കാൻ ആവശ്യത്തിന്

5.നെയ്യ് – നാലു വലിയ സ്പൂൺ

6.ശർക്കര – ഒരു വലിയ സ്പൂൺ

നെയ്യ് – ഒരു വല്യ സ്പൂൺ

ഉപ്പ് – പാകത്തിന്

കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙ചിക്കൻ വലിയ കഷണങ്ങളായി മുറിച്ച് കഴുകി വയ്ക്കുക.

∙ഇതിൽ ഒന്നാമത്തെ ചേരുവ ചേർത്തു നന്നായി തിരുമ്മി യോജിപ്പിച്ച് അര മണിക്കൂർ വയ്ക്കുക.

∙പാൻ ചൂടാക്കി മൂന്നാമത്തെ ചേരുവ പച്ചമണം മാറും വരെ വറക്കുക. എണ്ണ ചേർക്കരുത്.

∙വറുത്ത് കോരിയ മസാലക്കൂട്ട് ചൂടാറിക്കഴിയുമ്പോൾ നാലാമത്തെ ചേരുവ ചേർത്തു മയത്തിൽ അരയ്ക്കുക.

∙പാൻ ചൂടാക്കി നെയ്യ് ഒഴിച്ചു ചിക്കൻ മുക്കാൽ വേവിൽ വറുത്ത് കോരുക.

∙ഇതേ പാനിൽ തയാറാക്കി വച്ചിരിക്കുന്ന മസാലക്കൂട്ട് ചേർത്തു തിളപ്പിക്കുക.

∙തിളച്ചു തുടങ്ങുമ്പോൾ ചിക്കൻ ചേർത്ത് വീണ്ടും തിളപ്പിക്കുക. ആവശ്യമെങ്കിൽ വെള്ളം ചേർക്കാം.

∙എണ്ണ തെളിഞ്ഞു തുടങ്ങുമ്പോൾ ആറാമത്തെ ചേരുവ ചേർത്തു വിളമ്പം.

തയാറാക്കുന്ന വിധം വീ‍ഡിയോയിൽ