Monday 18 July 2022 02:14 PM IST : By സ്വന്തം ലേഖകൻ

സ്‌റ്റാർട്ടറായും സ്‌നാക്കായും വിളമ്പാം, ചിക്കൻ ഗോൾഡ് കോയിൻ!

chi

ചിക്കൻ ഗോൾഡ് കോയിൻ

1.ചിക്കൻ മിൻസ് – 250 ഗ്രാം

2.സോയാസോസ് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

വെളുത്ത കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

വെളുത്തുള്ളി ചതച്ചത് – രണ്ടു ചെറിയ സ്പൂൺ

ഇഞ്ചി ചതച്ചത് – രണ്ടു ചെറിയ സ്പൂൺ

പച്ചമുളക് – രണ്ട്, അരിഞ്ഞത്

കോൺഫ്ലോർ – രണ്ടു ചെറിയ സ്പൂൺ

മുട്ട – രണ്ട്

റൊട്ടി – എട്ടു സ്ലൈസ്

വെളുത്ത എള്ള് – രണ്ടു വലിയ സ്പൂൺ

എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ചിക്കൻ മിൻസ് ചെയ്തതു മിക്സിയിൽ ഒന്ന് അരച്ചശേഷം രണ്ടാമത്തെ ചേരുവയും ഒരു മുട്ട അടിച്ചതും ചേർത്തു നന്നായി യോജിപ്പിച്ചു വയ്ക്കുക.

∙ഒരു മുട്ട പൊട്ടിച്ച് അല്പം വെള്ളം ചേർത്തു നന്നായി പതപ്പിച്ചുവയ്ക്കുണം.

∙ഇനി റൊട്ടി അരികു കളഞ്ഞശേഷം ബിസ്ക്കറ്റ് കട്ടർ കൊണ്ടു ചെറിയ വട്ടങ്ങളായി മുറിക്കുക.

∙ഇതിനു മുകളിൽ അടിച്ച മുട്ട അല്പം പുരട്ടിയശേഷം മിൻസ് മിശ്രിതം അല്പം വയ്ക്കണം. മുകളിൽ വീണ്ടും മുട്ട മിശ്രിതം തേച്ച് അതിനു മുകളിൽ എള്ളു വിതറി, കൈകൊണ്ട് അമർത്തി വയ്ക്കുക.

∙15 മിനിറ്റിനുശേഷം ചൂടായ എണ്ണയിലിട്ടു വറുത്തുകോരുക.

കടപ്പാട്

റാഫിയ റനീഷ്