Wednesday 29 June 2022 10:34 AM IST : By സ്വന്തം ലേഖകൻ

ചിക്കൻ മുഗളായ് തനത് രുചിയിൽ തയാറാക്കാം, ഈസി റെസിപ്പി!

mughlai

ചിക്കൻ മുഗളായ്

1.ചിക്കൻ – അരക്കിലോ

2.വെണ്ണ – 100 ഗ്രാം

3.സവാള വേവിച്ചത് – ഒന്ന്

ഇഞ്ചി – ഒരു ചതുരക്കഷണം

വെളുത്തുള്ളി – നാലു വലിയ അല്ലി

4.ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

കസൂരിമേത്തി – മുക്കാൽ ചെറിയ സ്പൂൺ

മുളകുപൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

5.കോവ – അരക്കപ്പ്

6.ഫ്രഷ് ക്രീം – മുക്കാൽ കപ്പ്

7.മുട്ട – രണ്ട്, അടിച്ചത്

8.കശുവണ്ടിപ്പരിപ്പ്, കിസ്മിസ് – രണ്ടു വലിയ സ്പൂൺ വിതം

പാകം ചെയ്യുന്ന വിധം

∙വെണ്ണ ഉരുക്കി ചിക്കൻ കഷണങ്ങൾ ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റുക.

∙ഇതിലേക്ക് മൂന്നൂമത്തെ ചേരുവ അരച്ചതു ചേർത്തു വീണ്ടും വഴറ്റണം.

∙സവാള പേസ്‌റ്റ് മൂത്തമണം വരുമ്പോൾ നാലാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റുക.

∙പച്ചച്ചുവ മാറുമ്പോൾ ഒരൽപം വെള്ളം ഒഴിച്ചു ചിക്കൻ വേവിക്കുക.

∙കറി നന്നായി തിളച്ച് കഷണങ്ങൾ വെന്തശേഷം കോവ ഗ്രേറ്റ് ചെയ്തതും ചേർത്തു വീണ്ടും രണ്ടു മിനിറ്റ് തിളപ്പിക്കുക.

∙ഇതിലേക്ക് ഫ്രഷ് ക്രീമും ചേർത്ത് ഒന്നു തിളച്ചു കുറുകുമ്പോൾ മുട്ട അടിച്ചതും ചേർത്തു നന്നായി ഇളക്കി അടുപ്പിൽ നിന്നു വാങ്ങുക.

∙തയാറാക്കിയ ചിക്കൻ മുഗളായി വിളമ്പുന്ന പാത്രത്തിലേക്കു മാറ്റി കശുവണ്ടിപ്പരിപ്പും കിസ്മിസും കൊണ്ട് അലങ്കരിച്ചു വിളമ്പുക.