Tuesday 07 June 2022 02:15 PM IST : By സ്വന്തം ലേഖകൻ

തേങ്ങാപ്പാലിൽ വെന്ത കലക്കൻ ചിക്കൻ പിരളൻ, കൊതിയൂറും റെസിപ്പി!

chicbvnc

ചിക്കൻ പിരളൻ

1.എണ്ണ – പാകത്തിന്

2.സവാള അരിഞ്ഞത് – രണ്ട്

3.ഇഞ്ചി അരച്ചത് – ഒരു സ്പൂൺ

വെളുത്തുള്ളി അരച്ചത് – ഒരു സ്പൂൺ

പച്ചമുളക് കീറിയത് – നാല്

കറിവേപ്പില – മൂന്നു തണ്ട്

4.മല്ലിപ്പൊടി, കുരുമുളകുപൊടി – ഓരോ സ്പൂൺ വീതം

ഗരംമസാലപ്പൊടി – അര സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ സ്പൂൺ

5.ചിക്കൻ വൃത്തിയാക്കി മുറിച്ചത് – അരക്കിലോ

6.തൈര് – അരക്കപ്പ്

7.ഉപ്പ് – പാകത്തിന്

8.തേങ്ങയുടെ ഒന്നും രണ്ടും പാൽ – ഓരോ കപ്പ് വീതം

9.കശുവണ്ടിപ്പരിപ്പ് അരച്ചു കലക്കിയത് – പത്ത്

പാകം ചെയ്യുന്ന വിധം

∙സവാള മൂന്നു നുള്ള് ഉപ്പു ചേർത്തു വഴറ്റുക. നന്നായി വഴന്നശേഷം മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റണം.

∙ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്തു വഴറ്റിയശേഷം ചിക്കനും തൈരും പാകത്തിന് ഉപ്പും രണ്ടാംപാലും ചേർത്തിളക്കി അടുപ്പിൽ വച്ച് വേവിക്കുക.

∙വെള്ളം വറ്റിയാൽ ഒന്നാം പാലും കശുവണ്ടിപ്പരിപ്പ് കലക്കിയതും ചേർത്തിളക്കി നന്നായി ചൂടാക്കി വാങ്ങുക.