Friday 30 April 2021 05:25 PM IST : By Vanitha Pachakam

രുചിയൂറും ചിക്കൻ ഷീക്ക് കബാബ്, തയാറാക്കാം ഈസിയായി!

kebab

ചിക്കൻ ഷീക്ക് കബാബ്

1. ചിക്കന്റെ നെഞ്ചു ഭാഗം മിക്സിയിൽ അരച്ചത് - അരക്കിലോ

2. ജീരകം മെല്ലെ ചൂടാക്കിയത് - ഒരു ചെറിയ സ്പൂൺ

ഏലയ്ക്ക - ആറ്

3. വെളുത്തുള്ളി -12 അല്ലി, അരച്ചത്

ഇഞ്ചി - മുക്കാൽ ഇഞ്ചു പീസ്, അരച്ചത്

കസൂരി മേത്തി, പൊടിച്ചത് - കാൽ ചെറിയ സ്പൂൺ മുളകുപൊടി - മുക്കാൽ ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി - മുക്കാൽ ചെറിയ സ്പൂൺ കുരുമുളകുപൊടി - കാൽ ചെറിയ സ്പൂൺ

ചീസ് ക്യൂബ് - ഒന്ന്, ഗ്രേറ്റ് ചെയ്തത്

മുട്ടവെള്ള - ഒരു മുട്ടയുടേത്

മല്ലിയില - ഒരു പിടി

പുതിനയില - മല്ലിയിലയുടെ പകുതി

4. വെണ്ണ - പാകത്തിന്

പാകം െചയ്യുന്ന വിധം

∙ ജീരകവും ഏലയ്ക്കയും പൊടിക്കുക. ഇതിൽ മൂന്നാമത്തെ ചേരുവയും ചിക്കനും ചേർത്തു നന്നായി യോജിപ്പിക്കുക.

∙ നീളമുള്ള കമ്പിയിൽ അല്ലെങ്കിൽ സ്‌ക്യൂവറിൽ ഈ മിശ്രിതം പൊതിയുക.

∙ വെണ്ണ പുരട്ടി, ചൂടായ തവയിൽ, ചെറുതീയിൽ, തിരിച്ചും മറിച്ചുമിട്ടു ചുട്ടെടുക്കുക. ഗോൾഡൻ ബ്രൗൺ നിറമാകണം.

∙ ചൂടോടെ സവാളക്കഷണങ്ങൾക്കും നാരങ്ങയ്ക്കും ഒപ്പം വിളമ്പാം.