Wednesday 22 December 2021 04:11 PM IST : By Vanitha Pachakam

കീഷ് കഴിച്ചിട്ടുണ്ടോ, ഇല്ലെങ്കിൽ ഇന്നു തന്നെ തയാറാക്കൂ ചില്ലി പ്രോൺ കീഷ്!

quiche

ചില്ലി പ്രോൺ കീഷ്

1. മൈദ - 100 ഗ്രാം

ഉപ്പ് - ഒരു നുള്ള്

2. വെണ്ണ - രണ്ടു വലിയ സ്പൂൺ

3. വൈറ്റ് കുക്കിങ് ഫാറ്റ് - രണ്ടു വലിയ സ്പൂൺ

4. തണുത്ത വെള്ളം - രണ്ടു - നാലു വലിയ സ്പൂൺ

5. ചെഡ്ഡർ ചീസ് ഗ്രേറ്റ് ചെയ്തത് - 100 ഗ്രാം

സ്പ്രിങ് അണിയൻ - മൂന്നു തണ്ട്, പൊടിയായി അരിഞ്ഞത്

പച്ചമുളക് - രണ്ട്, അരി കളഞ്ഞ് അരിഞ്ഞത്

ചെമ്മീൻ വേവിച്ചത് - 200 ഗ്രാം

6. മുട്ട - നാല്

പാൽ - 140 മില്ലി

സിംഗിൾ ക്രീം - 140 മില്ലി

വെളുത്തുള്ളി - ഒരല്ലിയുടെ പകുതി, ചതച്ചത്

ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ മൈദ ഉപ്പ് ചേർത്ത് ഒരു മിക്സിങ് ബൗളിലേക്ക് ഇടഞ്ഞു വയ്ക്കുക. ഇതിലേക്കു വെണ്ണയും കുക്കിങ് ഫാറ്റും ചേർത്തു വിരലുകൾകൊണ്ട് തിരുമ്മി യോജിപ്പിക്കുക. റൊട്ടിപ്പൊടി പരുവമാകണം.

∙ ഇതിലേക്കു തണുത്ത വെള്ളം അൽപാൽപംചേർത്ത് അധികം ബലംകൊടുക്കാതെ കുഴച്ചു മാവു തയാറാക്കുക.

∙ ഈ മാവ് മൂടി 20 -30 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക.

∙ പൊടി തൂവിയ തട്ടിൽ വച്ചു പരത്തുക. ചപ്പാത്തിക്കോൽ കൊണ്ടു മാവ് പൊക്കിയെടുത്ത്,ഫ്ലാൻ ഡിഷിലേക്കു മാറ്റുക.

∙ ഡിഷിന്റെ അടിവശവും അരികും മൂടുന്ന വിധത്തിൽ മാവ് പരത്തിയത് വയ്ക്കുക. മാവ് വലിക്കരുത്.

∙ ഈ പേസ്ട്രിയുടെ മുകളിലേക്ക് അഞ്ചാമത്തെ ചേരുവ യോജിപ്പിച്ചതു വിതറണം.

∙ ഇതിനു മുകളിൽ ആറാമത്തെ ചേരുവ അടിച്ചു യോജിപ്പിച്ചത് ഒഴിച്ച് 2000C ൽ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 30- 40 മിനിറ്റ് ബേക്ക് ചെയ്യുക. മിശ്രിതം സെറ്റായി മുകളിൽ ഗോൾഡൻ ബ്രൗൺ നിറമാകുന്നതാണ് കണക്ക്.