Tuesday 22 September 2020 12:53 PM IST : By Pachakam Desk

വ്യത്യസ്തത ആഗ്രഹിക്കുന്നവർക്ക് വേണ്ടി, ഞണ്ട്-ചീസ് ബേക്ക്!

bake

ഞണ്ട് - ചീസ് ബേക്ക്

1. വെണ്ണ - നാലു വലിയ സ്പൂൺ

2. മൈദ - നാലു വലിയ സ്പൂൺ

3. പാൽ - രണ്ടു കപ്പ്

ഉപ്പ് - പാകത്തിന്

മസ്റ്റേർ‍ഡ് പൗഡർ - ഒരു നുള്ള്

മുളകുപൊടി - കാൽ െചറിയ സ്പൂൺ

4. ചീസ് ഗ്രേറ്റ് െചയ്തത് - ഒരു കപ്പ്

5. ഞണ്ട് വേവിച്ച് ഇറച്ചി അടർത്തിയെടുത്തത് - ഒരു കപ്പ്

6. ബേക്കിങ് സോഡ - ഒരു നുള്ള്

മുട്ടമഞ്ഞ അടിച്ചത് - മൂന്നു മുട്ടയുടേത്

7. മുട്ടവെള്ള - മൂന്നു മുട്ടയുടേത്

പാകം െചയ്യുന്ന വിധം

∙ ഒരു സോസ്പാനിൽ െവണ്ണ ഉരുക്കുക. ഇതിലേക്കു തുടരെയിളക്കിക്കൊണ്ടു മൈദ േചർക്കണം.

∙ നല്ല മയം വരുമ്പോൾ മൂന്നാമത്തെ േചരുവ േചർത്തിളക്കണം. കുറുകി വരുമ്പോൾ ചീസ് ഗ്രേറ്റ് െചയ്തതു ചേർ‌ത്തിളക്കി നല്ല മയം വരുമ്പോൾ ഞണ്ടും േചർത്തിളക്കി വാങ്ങുക. ഇതിലേക്കു മുട്ട അടിച്ചതും ബേക്കിങ് സോഡയും േചർത്തിളക്കുക.

∙ നന്നായി അടിച്ചു പതപ്പിച്ചു കട്ടിയാക്കിയ മുട്ടവെള്ള അടിച്ചതു മെല്ലേ ചേർത്തു യോജിപ്പിക്കുക.

∙ ഈ മിശ്രിതം മയം പുരട്ടിയ ബേക്കിങ് പാനിലാക്കി, ഈ പാൻ ചൂടുെവള്ളത്തിൽ ഇറക്കി വയ്ക്കുക.

∙ ഇത് 1800Cൽ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 30-45 മിനിറ്റ് ബേക്ക് െചയ്യുക. നന്നായി ഉറയ്ക്കുന്നതാണു പാകം.