Monday 13 June 2022 12:42 PM IST : By Vanitha Pachakam

കൊതിയൂറും ഞണ്ടു പൊരിച്ചത്; ഈസി റെസിപ്പി ഇതാ!

njandu porichath

ഞണ്ടു പൊരിച്ചത്

1. ഇടത്തരം വലുപ്പമുള്ള ഞണ്ട് - അരക്കിലോ

2. മുളകുപൊടി - രണ്ടു െചറിയ സ്പൂൺ

മഞ്ഞൾപ്പൊടി - അര െചറിയ സ്പൂൺ

മല്ലിപ്പൊടി - ഒരു െചറിയ സ്പൂൺ

ഉപ്പ് - പാകത്തിന്

3. വെളിച്ചെണ്ണ - പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ഞണ്ടു കഴുകി വൃത്തിയാക്കി രണ്ടാമത്തെ േചരുവയും അൽപം വെള്ളവും േചർത്തു വേവിക്കുക.

∙ വെന്ത ശേഷം, െവള്ളത്തോടു കൂടി ചീനച്ചട്ടിയിലാക്കി നന്നായി വറ്റിക്കുക.

∙ ഇതിലേക്കു വെളിച്ചെണ്ണ േചർത്തു നന്നായി വരട്ടിയെടുത്തു ചൂടോടെ വാങ്ങുക.