കറിവേപ്പില ചിക്കൻ
1.ചിക്കൻ – അരക്കിലോ
2.വെളുത്തുള്ളി – എട്ട് അല്ലി
ഇഞ്ചി – ഒരു ചെറിയ കഷണം
പച്ചമുളക് – മൂന്ന്
കുരുമുളക് – ഒരു വലിയ സ്പൂൺ
ജീരകം – ഒരു ചെറിയ സ്പൂൺ
പെരുംജീരകം – ഒരു ചെറിയ സ്പൂൺ
കറിവേപ്പില – ആറു തണ്ട്
ചുവന്നുള്ളി – ഇരുപത്
3.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
നാരങ്ങനീര് – ഒരു വലിയ സ്പൂൺ
4.എണ്ണ – രണ്ടു വലിയ സ്പൂൺ
5.കറുവാപ്പട്ട – ഒരു ചെറിയ കഷണം
ഗ്രാമ്പൂ – മൂന്ന്
ഏലയ്ക്ക – മൂന്ന്
പെരുംജീരകം – കാല്‍ ചെറിയ സ്പൂൺ
6.കറിവേപ്പില – രണ്ടു തണ്ട്
7.ചുവന്നുള്ളി അരിഞ്ഞത് – അരക്കപ്പ്
8.തക്കാളി – ഒന്ന്, അരിഞ്ഞത്
9.കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ
10.മല്ലിയില അരിഞ്ഞത് – കാല്‍ കപ്പ്
പാകം ചെയ്യുന്ന വിധം
∙ചിക്കൻ വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.
∙രണ്ടാമത്തെ ചേരുവ അരച്ചു മൂന്നാമത്തെ ചേരുവയും യോജിപ്പിച്ചു ചിക്കനിൽ പുരട്ടി അരമണിക്കൂർ മാറ്റി വയ്ക്കുക.
∙പാനിൽ എണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ വഴറ്റണം.
∙കറിവേപ്പില ചേർത്തു വഴറ്റി നിറം മാറുമ്പോൾ ചുവന്നുള്ളി ചേർത്തു വഴറ്റണം.
∙ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ തക്കാളി ചേർത്ത് എണ്ണ തെളിയും വരെ വഴറ്റണം.
∙ കശ്മീരി മുളകുപൊടി ചേർത്തു മൂപ്പിച്ച് ചിക്കൻ കഷണങ്ങളും ചേർത്തു വഴറ്റി മൂടി വച്ചു വേവിക്കുക. ആവശ്യമെങ്കിൽ അൽപം വെള്ളം ചേർക്കാം.
∙ചിക്കൻ വെന്തു പാകമാകുമ്പോൾ മൂടി തുറന്നു നന്നായി ഇളക്കി വെള്ളം വറ്റി വരുമ്പോൾ മല്ലിയിലയും ചേർത്തു വാങ്ങാം.