Monday 28 June 2021 01:11 PM IST : By Beena Mathew

വിരുന്നൊരുക്കാൻ താറാവ് പിരളൻ, ഈസി റെസിപ്പി!

duck

താറാവ് പിരളൻ

1.വെളിച്ചെണ്ണ – നാലു വലിയ സ്പൂൺ

2.സവാള – മൂന്ന്, നീളത്തിൽ കനം കുറച്ച് അരിഞ്ഞത്

ഇഞ്ചി – ഒരിഞ്ചു കഷണം, നീളത്തിൽ കനം കുറച്ച് അരിഞ്ഞത്

പച്ചമുളക് – അഞ്ച്, പിളർന്നത്

കറിവേപ്പില – രണ്ടു തണ്ട്

3.വെളുത്തുള്ളി – എട്ട് അല്ലി

ഇഞ്ചി – അരയിഞ്ചു കഷണം

പെരുംജീരകം – അര ചെറിയ സ്പൂൺ

കുരുമുളക് – രണ്ടു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

മീറ്റ് മസാലപ്പൊടി – രണ്ടു ചെറിയ സ്പൂൺ

മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ

കാശ്മീരി മുളകുപൊടി – ഒന്നര വലിയ സ്പൂൺ

4.തക്കാളി – രണ്ട്, അരിഞ്ഞത്

5.താറാവ് – ഒന്ന്, കഷണങ്ങളാക്കിയത്

പാകം ചെയ്യുന്ന വിധം

∙ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റുക.

∙ഇതിലേക്ക് മൂന്നാമത്തെ ചേരുവ അരച്ചതു ചേർത്തു നന്നായി വഴറ്റിയ ശേഷം തക്കാളി ചേർത്തു വഴറ്റണം.

∙ഇതിലേക്കു താറാവ് പാകത്തിനു വെള്ളവും ചേർത്ത് ഇളക്കിയ ശേഷം പ്രഷർ കുക്കറിലാക്കി വേവിക്കുക.

∙കറി പിരളൻ പരുവത്തിൽ വാങ്ങാം.