ഫിഷ് മോലി
1.നെയ്മീൻ – ഒരു കിലോ
2.മഞ്ഞൾ പൊടി - ഒരു ചെറിയ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
കുരുമുളക് പൊടി - ഒരു ചെറിയ സ്പൂൺ
നാരങ്ങ നീര് - ഒരു ചെറിയ സ്പൂൺ
3.വെളിച്ചെണ്ണ – അഞ്ചു ചെറിയ സ്പൂൺ
4.കറുവപ്പട്ട - ഒന്ന്
ഗ്രാമ്പൂ- മൂന്ന്
ഏലയ്ക്ക – മൂന്ന്=
5.ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് - രണ്ടു ചെറിയ സ്പൂൺ
6.സവാള – രണ്ട്, അരിഞ്ഞത്
ചുവന്നുള്ളി - അരക്കപ്പ്, അരിഞ്ഞത്
പച്ചമുളക് - നാല്, നീളത്തിൽ അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
7.മല്ലിപ്പൊടി - ഒരു ചെറിയ സ്പൂൺ
കുരുമുളകുപൊടി – ഒന്നര ചെറിയ സ്പൂൺ
8.തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത രണ്ടാം പാൽ - രണ്ടു കപ്പ്
9.കശുവണ്ടിപ്പരിപ്പ് അരച്ചത് - കാൽ കപ്പ്
തക്കാളി - രണ്ട്, വട്ടത്തിൽ അരിഞ്ഞത്
10.തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത ഒന്നാം തേങ്ങാപ്പാൽ- ഒരു കപ്പ്
പാകം ചെയ്യുന്ന വിധം
∙മീൻ വൃത്തിയാക്കി കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ പുരട്ടി അരമണിക്കൂർ വയ്ക്കണം.
∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി മീൻ വറുത്തു മാറ്റി വയ്ക്കുക.
∙ഇതേ പാനിൽ നാലാമത്തെ ചേരുവ ചതച്ചതു ചേർത്തി മൂപ്പിക്കണം.
∙ഇഞ്ചി വെളുത്തുള്ളി ചതച്ചതു ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ ആറാമത്തെ ചേരുവ വഴറ്റണം.
∙സവാള കണ്ണാടിപ്പരുവമാകുമ്പോൾ ഏഴാമത്തെ ചേരുവ ചേർക്കണം.
∙തേങ്ങയുടെ രണ്ടാംപാൽ ചേർത്തു തിളയ്ക്കുമ്പോൾ മീൻ കഷണങ്ങളും ∙കുറുകുമ്പോൾ തേങ്ങയുടെ ഒന്നാം പാൽ ചേർത്തിളക്കി ചൂടാക്കി വാങ്ങാം.