Friday 10 June 2022 01:00 PM IST : By സ്വന്തം ലേഖകൻ

മുട്ടയും കാപ്സിക്കവും ഉണ്ടോ, ഇപ്പോൾ തന്നെ തയാറാക്കൂ രുചിയൂറും മുട്ട മഞ്ചൂരിയൻ!

eggmunch

മുട്ട മഞ്ചൂരിയൻ

1.മുട്ട – 4

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

2.മൈദ – കാൽ കപ്പ്

കോൺഫ്‌ളവർ – കാൽ കപ്പ്

മുളകുപൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

വെള്ളം – പാകത്തിന്

3.എണ്ണ – രണ്ടു വലിയ സ്പൂൺ

4.ഇഞ്ചി – ഒരു ചെറിയ സ്പൂൺ

വെളുത്തുള്ളി – ഒരു ചെറിയ സ്പൂൺ

5.സവാള – ഒരു കപ്പ്, ചതുരക്കഷണങ്ങളാക്കി മുറിച്ചത്

കാപ്സിക്കം – അരക്കപ്പ്, ചതുരക്കഷണങ്ങളാക്കി മുറിച്ചത്

6.ടുമാറ്റോ സോസ് – രണ്ടു വലിയ സ്പൂൺ

ചില്ലി സോസ് – രണ്ടു ചെറിയ സ്പൂൺ

സോയാസോസ് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

7.കോൺഫ്‌ളവർ – ഒരു വലിയ സ്പൂൺ

വെള്ളം – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙മുട്ട ഉപ്പും കുരുമുളകുപൊടിയും ചേർത്തു നന്നായി അടിച്ചു വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി മുട്ട മിശ്രിതം ഒഴിച്ച് ഓംലെറ്റ് തയാറാക്കുക. ഇതു മടക്കി ലെയറുകളാക്കി എടുത്ത് ചെറിയ ചതുരക്കഷണങ്ങളാക്കി മുറിച്ചു വയ്ക്കണം.

∙രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് മുറിച്ചു വച്ചിരിക്കുന്ന മുട്ട ഓരോന്നും മുക്കി വറുത്തു കോരുക.

∙പാനില്‍ എണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക.

∙പച്ചമണം മാറുമ്പോൾ സവാള ചേർത്തു വഴറ്റുക. ഇതിലേക്ക് കാപ്സിക്കം ചേർത്തു വഴറ്റണം. ഒരുപാട് വഴന്നു പോകരുത്.

∙ആറാമത്തെ ചേരുവയും ചേർത്തു ഇളക്കി യോജിപ്പിച്ച ശേഷം കോൺഫ്‌ളവർ വെള്ളത്തിൽ കലക്കിയതും ചേർത്തിളക്കി വറുത്തു വച്ചിരിക്കുന്ന മുട്ട ചേർത്ത് ഉപ്പ് പാകത്തിനാക്കി വിളമ്പാം.