Monday 28 September 2020 12:44 PM IST : By Pachakam Desk

സ്വാദൂറും ബിരിയാണി ആകട്ടെ ഇന്നത്തെ സ്പെഷ്യൽ ;മീൻ ബിരിയാണി!

fish biriyani

മീൻ ബിരിയാണി

1. മീൻ – ഒരു കിലോ, പരന്ന കഷണങ്ങളാക്കിയത്

2. സവാള – 250 ഗ്രാം

3. വെജിറ്റബിൾ ഓയിൽ – 200 ഗ്രാം

നെയ്യ് – 50 ഗ്രാം

4. കശുവണ്ടിപ്പരിപ്പ് – നാലു ചെറിയ സ്പൂൺ

ഉണക്കമുന്തിരി – നാലു ചെറിയ സ്പൂൺ

5. സവാള – അരക്കിലോ

വെളുത്തുള്ളി – രണ്ട് അല്ലി, ചതച്ചത്

വറ്റൽ‌മുളക് – 10, ചതച്ചത്

തൈര് – രണ്ടു വലിയ സ്പൂൺ

ഇഞ്ചി – ഒരു കഷണം, ചതച്ചത്

തക്കാളി – മൂന്നു വലുത്, അരിഞ്ഞത്

മല്ലിയില – 10 ഗ്രാം

പുതിനയില – രണ്ടു തണ്ട്

6. ബിരിയാണി മസാല – രണ്ടു െചറിയ സ്പൂൺ

പെരുംജീരകംപൊടി – ഒരു െചറിയ സ്പൂൺ

മല്ലിപ്പൊടി – രണ്ടു െചറിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു െചറിയ സ്പൂൺ

7. മുളകുപൊടി – രണ്ടു െചറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

8. വെളിച്ചെണ്ണ – കാൽ കപ്പ്

9. ബിരിയാണി അരി – ഒരു കിലോ

10. ഏലയ്ക്ക – 10

ഗ്രാമ്പൂ – ആറ്

കറുവാപ്പട്ട – ഒരു കഷണം

ഉപ്പ് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ മീൻ വൃത്തിയാക്കി വയ്ക്കുക.

∙ സവാള കനം കുറച്ചരിഞ്ഞ് എണ്ണയും നെയ്യും യോജിപ്പിച്ചു ചൂടാക്കിയതിൽ വറുത്തു കോരി മാറ്റി വയ്ക്കുക.

∙ അതേ എണ്ണയിൽ നാലാമത്തെ േചരുവയും വറുത്തു കോരി മാറ്റിവയ്ക്കണം.

∙ ബാക്കി എണ്ണയിൽ അഞ്ചാമത്തെ േചരുവ ചേർത്തു നന്നായി വഴറ്റിയ ശേഷം ആറാമത്തെ േചരുവ ചേർത്തു മൂപ്പിച്ചു വാങ്ങി വയ്ക്കുക. ഇതാണ് മസാല.

∙ മീനിൽ‌ ഏഴാമത്തെ േചരുവ പുരട്ടി കുറച്ചു സമയം വച്ച ശേഷം വെളിച്ചെണ്ണയിൽ വറുത്തു കോരണം.

∙ ബിരിയാണിച്ചെമ്പിൽ തയാറാക്കിയ മസാല പകുതി നിരത്തി, അതിനു മുകളിൽ മീൻ പൊരിച്ചതും അതിനു മുകളിൽ ബാക്കി മസാലയും നിരത്തുക.

∙ അരി അളന്ന്, ഒരു കപ്പിന് ഒന്നരക്കപ്പ് എന്ന അളവിൽ വെ ള്ളം തിളപ്പിക്കുക. തിളയ്ക്കുന്ന വെള്ളത്തിൽ പത്താമത്തെ േചരുവ േചർത്തു തിളയ്ക്കുമ്പോൾ കഴുകി ഊറ്റിയ അരി ചേർത്തു വേവിച്ചു വെള്ളം വറ്റിച്ചു വാങ്ങാം.

∙ 10 മിനിറ്റിനു ശേഷം ഈ ചോറിന്റെ പകുതി മസാലക്കൂട്ടിനു മുകളിൽ നിരത്തി അതിനു മുകളിൽ സവാളയും കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തതു വിതറി ബാക്കി ചോറു നിരത്തി, അതിനു മുകളിൽ അൽപം മല്ലിയിലയും മീൻ വറുത്ത െവളിച്ചെണ്ണയും ഒഴിക്കുക.

∙ പാത്രം മുറുകെ അടച്ചു ചെറുതീയിൽ 20 മിനിറ്റ് വയ്ക്കുക. അര മണിക്കൂറിനു ശേഷം മുകളിലുള്ള റൈസ് മാത്രമെടുത്തു മറ്റൊരു പാത്രത്തിലാക്കി മസാലയ്ക്കൊപ്പം വിളമ്പാം.