Saturday 02 November 2024 02:59 PM IST : By സ്വന്തം ലേഖകൻ

രുചിയൂറും ഫിഷ് ബിരിയാണി എളുപ്പത്തിൽ തയാറാക്കാം, ഇതാ റെസിപ്പി!

biriyaniiii

ഫിഷ് ബിരിയാണി

1.നെയ്മീന്‍ - അരക്കിലോ

2.മഞ്ഞൾപൊടി – അര ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ

പെരുംജീരകം പൊടി – രണ്ടു ചെറിയ സ്പൂൺ

ഗരംമസാല പൊടി – അര ചെറിയ സ്പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.വെളിച്ചെണ്ണ – അരക്കപ്പ്

4.സവാള – 2, അരിഞ്ഞത്

5.കൈമ അരി – മൂന്നു കപ്പ്

6.വെള്ളം – ആറരക്കപ്പ്

7.കറുവാപ്പട്ട – ഒന്ന്

ഏലയ്ക്ക – നാല്

ഗ്രാമ്പൂ – നാല്

ഉപ്പ് – പാകത്തിന്

8.എണ്ണ – രണ്ടു ചെറിയ സ്പൂൺ

നെയ്യ് – രണ്ടു വലിയ സ്പൂൺ

9.സവാള – രണ്ട്, അരിഞ്ഞത്

ഇഞ്ചി വെളുത്തുള്ളി ചതച്ചത് – മൂന്നു ചെറിയ സ്പൂൺ

10.തക്കാളി – രണ്ട്, അരിഞ്ഞത്

11.പെരുംജീരകം പൊടി – ഒരു ചെറിയ സ്പൂൺ

ഗരംമസാല പൊടി – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

12.നാരങ്ങ നീര് – ഒരു നാരങ്ങയുടേത്

മല്ലിയില – കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

∙മീൻ കഴുകി വൃത്തിയാക്കി വലിയ കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ പുരട്ടി വറുത്തു മാറ്റി വയ്ക്കുക.

∙എണ്ണയിൽ‌ സവാള വറുത്തു കോരി വയ്ക്കണം.

∙അരി കഴുകി വൃത്തിയാക്കി വയ്ക്കണം.

∙വെള്ളം എട്ടാമത്തെ ചേരുവ ചേർത്തു തിളപ്പിച്ചു അരി ചേർത്തു വേവിച്ചൂറ്റി വയ്ക്കുക.

∙പാനിൽ എണ്ണയും നെയ്യും ചൂടാക്കി 9 –ാമത്തെ ചേരുവ വഴറ്റണം.

∙സവാള കണ്ണാടിപ്പരുവമാകുമ്പോൾ തക്കാളി ചേർത്തു വഴറ്റി എണ്ണ തെളിയുമ്പോൾ പൊടികൾ ചേർത്തു മൂപ്പിക്കുക.

∙പച്ചമണം മാറുമ്പോൾ വറുത്തു വച്ചിരിക്കുന്ന മീൻ ചേർത്തു പൊടിഞ്ഞു പോകാതെ യോജിപ്പിക്കുക.

∙ബിരിയാണി പാത്രത്തിൽ അൽപം നെയ്യൊഴിച്ച് വേവിച്ചു വച്ചിരിക്കുന്ന അരിയിൽ നിന്നും പകുതി നിരത്തി മുകളിൽ തയാറാക്കിയ മീൻ മസാല നിരത്തണം.

∙വറുത്തു വച്ചിരിക്കുന്ന സവാളയുടെ പകുതിയും ബാക്കിയുള്ള ചോറും നിരത്തി മുകളിൽ വീണ്ടും വറുത്ത സവാളയും 12 –ാമത്തെ ചേരുവയും വിതറി മൂടിവച്ചു 10–15 മിനിറ്റു ദം ചെയ്യുക.

∙നെയ്യിൽ വറുത്ത കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും കൊണ്ട് അലങ്കരിച്ചു വിളമ്പാം.