Tuesday 14 September 2021 05:43 PM IST : By Vanitha Pachakam

വെറൈറ്റി ഇഷ്ടപ്പെടുന്നവർക്കായി, മീൻ വറുത്തത് റോസ്റ്റഡ് ചില്ലി ഗാർലിക് സോസിനൊപ്പം!

fishnsauce

മീൻ വറുത്തത് റോസ്റ്റഡ് ചില്ലി ഗാർലിക് സോസിനൊപ്പം

1. നെയ്മീൻ കഷണങ്ങളാക്കിയത് - അരക്കിലോ

2. ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - ഒരു ചെറിയ സ്പൂൺ

3. കോൺഫ്ലോർ, എണ്ണ - വറുക്കാൻ പാകത്തിന്

4. എണ്ണ - ഒന്നു- രണ്ടു വലിയ സ്പൂൺ

5. വറ്റൽമുളക് ചതച്ചത് - രണ്ടു ചെറിയ സ്പൂൺ

6. മല്ലിയില പൊടിയായി അരിഞ്ഞത് - ഒരു ചെറിയ സ്പൂൺ

ശർക്കര ചുരണ്ടിയത് - രണ്ടു വലിയ സ്പൂൺ

നിലക്കടല റോസ്റ്റ് ചെയ്തു പൊടിയായി നുറുക്കിയത് - രണ്ടു വലിയ സ്പൂൺ

വാളൻപുളി പിഴിഞ്ഞത് - രണ്ടു ചെറിയ സ്പൂൺ

7. വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - ഒരു വലിയ സ്പൂൺ

സ്പ്രിങ് അണിയൻ പൊടിയായി അരിഞ്ഞത് - രണ്ടു വലിയ സ്പൂൺ

കശുവണ്ടി മുഴുവനോടെ - 10

8. സോയാസോസ് - ഒരു വലിയ സ്പൂൺ

ഓയ്സ്റ്റർ സോസ് - രണ്ടു വലിയ സ്പൂൺ

9. ചുവന്ന കാപ്സിക്കം - ഒരു ഇടത്തരം, നീളത്തിൽ അരിഞ്ഞത്

കശുവണ്ടി - 10

പാകം ചെയ്യുന്ന വിധം

∙ മീൻ വൃത്തിയാക്കി തുടച്ച് ഉണക്കിയ ശേഷം ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് പുരട്ടി വയ്ക്കുക. പിന്നീട് അൽപം കോൺഫ്ലോർ വിതറി ചൂടായ എണ്ണയിൽ വറുത്തു കോരുക. അധികം മൊരിഞ്ഞു പോകരുത്.

∙ ഒരു സോസ്പാനിൽ എണ്ണ ചൂടാക്കി, ചെറുതീയിൽ വച്ച് വറ്റൽമുളകു വഴറ്റുക.

∙ഇതിലേക്ക് ആറാമത്തെ ചേരുവ ചേർത്തു നന്നായി ഇളക്കിയ ശേഷം ഏഴാമത്തെ ചേരുവ ചേർത്തു വീണ്ടും ഒരു മിനിറ്റ് വഴറ്റണം.

∙പിന്നീട് അൽപം വെള്ളം തളിച്ച ശേഷം ഓയ്സ്റ്റർ സോസും സോയാസോസും ചേർക്കണം.

∙ ഇതിലേക്ക് വറുത്ത മീനും ചേർത്തിളക്കിയ ശേഷം വിളമ്പാനുള്ള പാത്രത്തിലേക്കു മാറ്റി ഒമ്പതാമത്തെ ചേരുവ കൊണ്ട് അലങ്കരിക്കുക.