Thursday 29 July 2021 10:54 AM IST : By Ammu Mathew

തേങ്ങയും നാരങ്ങാനീരും ചേർത്തൊരു മീൻ രുചി, ഫിഷ് മസാല!

fidh

ഫിഷ് മസാല

1.മീൻ – അരക്കിലോ

2.വറ്റൽമുളക് – ആറ്

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ജീരകം – കാൽ‌ ചെറിയ സ്പൂൺ

വെളുത്തുള്ളി – ആറ് അല്ലി

3.എണ്ണ – രണ്ടു വലിയ സ്പൂൺ

4.ചുവന്നുള്ളി – കാൽ കപ്പ്, അരച്ചത്

5.തേങ്ങ ചുരണ്ടിയത് – മുക്കാൽ കപ്പ്

6.വാളൻപുളി പിഴിഞ്ഞത്, ചെറുനാരങ്ങാ നീര്, ഉപ്പ് – പാകത്തിന്

7.പച്ചമുളക് – ആറ്, അറ്റം പിളർന്നത്

ഇഞ്ചി അരിഞ്ഞത് – അര ചെറിയ സ്പൂൺ

8.കറിവേപ്പില – കുറച്ച്

9.ഉലുവ വറുത്തു പൊടിച്ചത് – അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙മീൻ വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കണം.

∙രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചു വയ്ക്കുക. അരപ്പു വെള്ളം മാറ്റി വയ്ക്കണം.

∙പാനിൽ എണ്ണ ചൂടാക്കി ചുവന്നുള്ളി അരച്ചതു ചേർത്തു നന്നായി വഴറ്റിയ ശേഷം വറ്റൽമുളക് അരച്ചതു ചേർത്തു വീണ്ടും നന്നായി വഴറ്റുക.

∙ഇതിലേക്കു തേങ്ങ അരച്ചതു ചേർത്തിളക്കണം.

∙മൂത്ത മണം വരുമ്പോൾ അരപ്പു വെള്ളം ചേർത്തിളക്കി പാകത്തിനു പുളിവെള്ളവും നാരങ്ങാനീരും ഉപ്പും ചേർത്തിളക്കണം.

∙ചാറു തിളയ്ക്കുമ്പോൾ മീൻ കഷണങ്ങളും പച്ചമുളകും ഇഞ്ചിയും ചേർത്തിളക്കണം.

∙ഇതിലേക്കു കറിവേപ്പിലയും ആവശ്യമെങ്കിൽ വെള്ളവും ചേർത്തു വേവിക്കുക.

∙മീൻ വെന്തു ചാറു കുറുകണം. ഇതിനു മുകളിൽ വറുത്തു പൊടിച്ച ഉലുവാപ്പൊടിയും വിതറി വിളമ്പാം.