ഫിഷ് മസാല
1.മീൻ – 600 ഗ്രാം
2.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.എണ്ണ – മൂന്നു വലിയ സ്പൂൺ
4.വെളുത്തുള്ളി – ആറ് അല്ലി, പൊടിയായി അരിഞ്ഞത്
പച്ചമുളക് – മൂന്ന്, പൊടിയായി അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
5.സവാള – മൂന്ന്, അരിഞ്ഞത്
6.മുളകുപൊടി – അര ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഗരംമസാല പൊടി – അര െചറിയ സ്പൂൺ
7.തക്കാളി – മൂന്ന്, അരച്ചത്
8.തേങ്ങാപ്പാൽ – ഒരു കപ്പ്
മല്ലിയില പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙മീൻ വൃത്തിയാക്കി കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ചു പത്തു മിനിറ്റു വയ്ക്കണം.
∙പാനിൽ എണ്ണ ചൂടാക്കി മീൻ കഷണങ്ങൾ മുക്കാൽ വേവിൽ വറുത്തു കോരി മാറ്റി വയ്ക്കുക.
∙ഇതേ എണ്ണയിൽ നാലാമത്തെ ചേരുവ വഴറ്റി പച്ചമണം മാറുമ്പോൾ സവാള ചേർത്തു വഴറ്റുക.
∙സവാള കണ്ണാടിപ്പരുവമാകുമ്പോൾ പൊടികൾ ചേർത്തു മൂപ്പിച്ചു തക്കാളി അരച്ചതും ചേർത്തിളക്കി വഴറ്റണം.
∙എണ്ണ തെളിയുമ്പോൾ എട്ടാമത്തെ ചേരുവ ചേർത്തു തിളപ്പിക്കണം.
∙മീൻ കഷണങ്ങളും ചേർത്തു തിളപ്പിച്ച് കുറുകുമ്പോൾ വാങ്ങാം.