Saturday 20 March 2021 03:46 PM IST : By Vanitha Pachakam

അപ്പത്തിനും ഇടിയപ്പത്തിനും ഒപ്പം ഫിഷ് മോലി!

moilee

ഫിഷ് മോലി

1. മീൻ - അരക്കിലോ

2. വെളിച്ചെണ്ണ - കാൽ കപ്പ്‌

3. കുരുമുളക് - ഒരു ചെറിയ സ്പൂൺ

ഗ്രാമ്പൂ - അഞ്ച്

ഏലയ്ക്ക - അഞ്ച്

കറുവാപ്പട്ട - കാൽ ഇഞ്ചു കഷണം

4. വെളുത്തുള്ളി ചതച്ചത് - ഒരു വലിയ സ്പൂൺ

കറിവേപ്പില - രണ്ടു തണ്ട്

5. ഇഞ്ചി - ഒരിഞ്ചു കഷണം

പച്ചമുളക് - അഞ്ച്

6. സവാള ഓരോന്നും രണ്ടായി മുറിച്ചു വട്ടത്തിൽ അരിഞ്ഞത് - ഒരു കപ്പ്‌

ഉപ്പ് - പാകത്തിന്

7. മഞ്ഞൾപ്പൊടി - രണ്ടു നുള്ള്

8. തേങ്ങ ചുരണ്ടി പിഴിഞ്ഞെടുത്ത ഒന്നാംപാൽ - അരക്കപ്പ്

രണ്ടാംപാൽ - ഒരു കപ്പ്‌

9. വിനാഗിരി - ഒരു ചെറിയ സ്പൂൺ

10. തക്കാളി - അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ മീൻ വെട്ടിക്കഴുകി വൃത്തിയാക്കി വയ്ക്കുക.

∙ വെളിച്ചെണ്ണ നന്നായി ചൂടാക്കി മൂന്നാമത്തെ ചേരുവ ചേർത്തു മൂപ്പിച്ചശേഷം വെളുത്തുള്ളിയും കറിവേപ്പിലയും ചേർത്തു വഴറ്റുക.

∙ നിറം മാറി തുടങ്ങുമ്പോൾ ഇഞ്ചിയും പച്ചമുളകും അരിഞ്ഞതു ചേർത്തു വഴറ്റണം.

∙ ഇതിലേക്ക് ഉപ്പും അരിഞ്ഞുവച്ചിരിക്കുന്ന സവാളയും ചേർത്തു വഴറ്റുക.

∙ സവാള നന്നായി വഴന്ന ശേഷം മഞ്ഞൾപ്പൊടി ചേർത്തിളക്കി ഉടൻതന്നെ മീൻ ചേർത്ത് തിരിച്ചും മറിച്ചുമിട്ടു വാട്ടുക.

∙ വാടിയ ശേഷം തീ കുറച്ച്, പാത്രം അടച്ചു വച്ചു വേവിക്കുക.

∙മീനിൽ നിന്നു വെള്ളം ഇറങ്ങിത്തുടങ്ങുമ്പോൾ അടപ്പു മാറ്റി രണ്ടാംപാൽ ചേർത്ത് തീ കൂട്ടിവച്ചു മീൻ വേവിക്കുക.

∙ മീൻ വെന്ത ശേഷം തീ അണച്ച്, ഒന്നാംപാലും രണ്ടു തണ്ടു കറിവേപ്പിലയും വിനാഗിരിയും ഒഴിച്ചു യോജിപ്പിക്കുക.

∙ മറ്റൊരു പാനിൽ അൽപം വെളിച്ചെണ്ണ ചൂടാക്കി, തക്കാളി വട്ടത്തിൽ മുറിച്ചതിട്ട് ഇരുവശവും വേവിച്ച് അൽപം ഉപ്പും കുരുമുളകുപൊടിയും വിതറി വയ്ക്കുക.

∙ ഫിഷ്മോലി വിളമ്പാനുള്ള ഡിഷിലാക്കി, അതിനു മുകളിൽ തക്കാളി വച്ച് അലങ്കരിക്കാം.