Saturday 04 June 2022 04:38 PM IST : By Vanitha Pachakam

വ്യത്യസ്തമായൊരു മീൻ വിഭവം! ഫിഷ് പെരളൻ!

Fish peralan

ഫിഷ് പെരളൻ

1. മീൻ മുഴുവനോടെയോ മുറിച്ചതോ – അരക്കിലോ

2. എണ്ണ – രണ്ടു വലിയ സ്പൂൺ

3. കടുക് – രണ്ടു നുള്ള്

4. ചുവന്നുള്ളി അരച്ചത് – മുക്കാൽ കപ്പ്

5. വറ്റൽമുളക് അരച്ചത് – രണ്ടു െചറിയ സ്പൂൺ

6. കറിവേപ്പില – ഒരു വലിയ പിടി

7. ഉപ്പ്, െവള്ളം – പാകത്തിന്

പാകം െചയ്യുന്ന വിധം

∙എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം ചുവന്നുള്ളി അരച്ചതു ചേർത്തു ചെറുതീയിലാക്കി വഴറ്റുക.

∙ബ്രൗൺ നിറമാകുമ്പോൾ വറ്റൽമുളക് അരച്ചതു ചേർത്തു നന്നായി വഴറ്റുക.

∙ഇതിലേക്കു മീൻ േചർക്കുക. മീൻ മുഴുവനോടെയാണ് ഉപയോഗിക്കുന്നതെങ്കിൽ വരയണം.

∙ഇതിനു മുകളിൽ കറിവേപ്പില വിതറി പാകത്തിനുപ്പും വെള്ളവും ചേർത്തു ചെറുതീയിൽ തിളപ്പിക്കുക.

∙കറി തിളച്ചു കുറുകി ഗ്രേവി മീനിൽ പൊതിഞ്ഞിരിക്കുന്ന പരുവത്തിൽ വാങ്ങി ചൂടോടെ വിളമ്പുക.