Tuesday 25 August 2020 02:49 PM IST : By Pachakam Desk

ഒരു ഫുൾ ചിക്കൻ ബിരിയാണി ആയാലൊ, കേമം!

aug 25 6

ഫുൾ ചിക്കൻ ബിരിയാണി

1. ചിക്കൻ - ഒന്ന്

2. കശ്മീരി മുളകുപൊടി - ഒന്നര െചറിയ സ്പൂൺ

മഞ്ഞൾപ്പൊടി - ഒരു നുള്ള്

നാരങ്ങാനീര് - ഒരു നാരങ്ങയുടേത്

ഉപ്പ് - പാകത്തിന്

3. വെളിച്ചെണ്ണ/എണ്ണ - കാൽ കപ്പ്

4. കറുവപ്പട്ട - രണ്ട്

ഗ്രാമ്പൂ - അഞ്ച്

ഏലയ്ക്ക - മൂന്ന്

ജീരകം - കാൽ ചെറിയ സ്പൂൺ

തക്കോലം - ഒന്ന്

5. സവാള - ആറു െചറുത്, അരിഞ്ഞത്

ഇഞ്ചി അരിഞ്ഞത് - ഒരു വലിയ സ്പൂൺ

വെളുത്തുള്ളി അരിഞ്ഞത് - ഒന്നര വലിയ സ്പൂൺ‌

പച്ചമുളക് - 25, അരിഞ്ഞത്

തക്കാളി - നാല്, അരിഞ്ഞത്

6. പുതിനയില - ആറ്

ഗരംമസാലപ്പൊടി - ഒന്നര െചറിയ സ്പൂൺ

മല്ലിയില - കാൽ കപ്പ്, അരിഞ്ഞത്

7. ബസ്മതി അരി - മൂന്നു കപ്പ്

8. വെണ്ണ/നെയ്യ് - രണ്ടു വലിയ സ്പൂൺ

9. കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, സവാള അരിഞ്ഞത് - അഞ്ചു വലിയ സ്പൂൺ

10. നെയ്യ് - ഒന്നര വലിയ സ്പൂൺ

11. വെളിച്ചെണ്ണ/എണ്ണ - എട്ടു വലിയ സ്പൂൺ

12. ഉപ്പ് - അൽപം

കശ്മീരി മുളകുപൊടി - അര െചറിയ സ്പൂൺ

മഞ്ഞൾപ്പൊടി - ഒരു നുള്ള്

13. മല്ലിയില, പുതിനയില, മാതളനാരങ്ങ അല്ലികൾ - അലങ്കരിക്കാൻ

പാകം െചയ്യുന്ന വിധം

∙ ചിക്കനിൽ രണ്ടാമത്തെ േചരുവ പുരട്ടി വയ്ക്കുക.

∙ എണ്ണ ചൂടാക്കി നാലാമത്തെ േചരുവ മൂപ്പിച്ച ശേഷം അഞ്ചാമത്തെ ചേരുവ യഥാക്രമം ചേർത്തു വഴറ്റുക.

∙ ഇതിനു മുകളിൽ ചിക്കൻ മുഴുവനോടെ വച്ച് അടച്ചു വച്ചു വേവിക്കുക. രണ്ടു തവണ ചിക്കൻ തിരിച്ചിടണം. വെന്ത ശേഷം മസാലയിൽ നിന്നു മാറ്റുക.

∙ ബാക്കിയുള്ള മസാലയിൽ ആറാമത്തെ േചരുവ േചർത്തിളക്കുക.

∙ അരി ഒരു മണിക്കൂർ കുതിർത്തു വയ്ക്കണം.

∙ ഒരു പാനിൽ െനയ്യ്/ എണ്ണ ചൂടാക്കി രണ്ടു വലിയ സ്പൂൺ വീതം കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, സവാള എന്നിവ വറുത്തു കോരുക.

∙ ബാക്കി എണ്ണയിൽ ബാക്കിയുള്ള സവാള മിശ്രിതം വഴറ്റി, 10 കപ്പ് വെള്ളവും മൂന്നു െചറിയ സ്പൂൺ ഉപ്പും ചേർത്തു തിളപ്പിക്കുക.

∙ ഇതിലേക്കു വെണ്ണ, നാരങ്ങാനീര് എന്നിവ േചർത്തിളക്കി അരി ഊറ്റിയതും ചേർത്ത് അനക്കാതെ തുറന്നു വച്ചു വേവിക്കുക.

∙ വെള്ളം െചറുതായി വറ്റിത്തുടങ്ങുമ്പോൾ ഇളക്കി ചെറുതീയിലാക്കി അടച്ചു വച്ചു വേവിക്കണം.

∙ ഇനി ചോറും മസാലയും ഇടവിട്ടു നിരത്തി ലെയറാക്കി സെറ്റ് െചയ്യുക. ഇടയിൽ ഗരംമസാലപ്പൊടിയും മല്ലിയിലയും നാരങ്ങാനീരും യോജിപ്പിച്ചതു വിതറണം. ഏറ്റവും മുകളിൽ വറുത്തു വച്ചിരിക്കുന്ന സവാള മിശ്രിതം നിരത്തി പാത്രം അടച്ചു വച്ചു ദം െചയ്യുക.

∙ വെന്ത കോഴിയിൽ 12ാമത്തെ േചരുവ പുരട്ടി അൽപം എണ്ണയിൽ ഫ്രൈ ചെയ്യുക.