Tuesday 09 February 2021 12:01 PM IST : By Vanitha Pachakam

ലുലാസ് പിക്കാൻഡെ കോൺ കെബോലാസ് വെർഡെ, പേരുകേട്ടു ഞെട്ടണ്ട തയാറാക്കാൻ എളുപ്പമാണ്!

koonthal

ലുലാസ് പിക്കാൻഡെ കോൺ കെബോലാസ് വെർഡെ

(ചതച്ച മുളക് മസാല ചേർത്ത കൂന്തൽ വിഭവം)

1. കൂന്തൽ - ഒരു കിലോ

2. ഉപ്പ് - പാകത്തിന്

നാരങ്ങാനീര് - നാലു വലിയ സ്പൂൺ

വെളുത്തുള്ളി അരിഞ്ഞത് - മൂന്നു വലിയ സ്പൂൺ

ഇഞ്ചി അരിഞ്ഞത് - രണ്ടു വലിയ സ്പൂൺ

വറ്റൽമുളക് ചതച്ചത് - നാലു വലിയ സ്പൂൺ

3. ഒലിവ് ഓയിൽ - പാകത്തിന്

4. സ്പ്രിങ് അണിയൻ - രണ്ടു കെട്ട്

പാകം െചയ്യുന്ന വിധം

∙ കൂന്തൽ ഒഴുകുന്ന വെള്ളത്തിൽ കഴുകി വൃത്തിയാക്കി, മഷി സഞ്ചിയും കൊമ്പും കളഞ്ഞു വീണ്ടും നന്നായി കഴുകി വൃത്തിയാക്കുക.

∙ ഇതിൽ രണ്ടാമത്തെ ചേരുവ പുരട്ടി മാറ്റി വയ്ക്കുക.

∙ ഫ്രൈയിങ് പാനിൽ ഒലിവ് ഓയിൽ ചൂടാക്കി, പുരട്ടി വച്ചിരിക്കുന്ന കൂന്തൽ ചേർത്തു വറുക്കുക. കൂന്തൽ ചുരുണ്ടു വരുന്നതാണു കണക്ക്.

∙ കൂന്തൽ പാകത്തിനു വേവുമ്പോൾ, സ്പ്രിങ് അണിയൻ ചേർത്തിളക്കുക. കൂന്തൽ അധികം വെന്തു പോകാതെ ശ്രദ്ധിക്കണം. ഉപ്പും എരിവും പാകത്തിനാണോ എന്നു നോക്കിയ ശേഷം വാങ്ങി ചൂടോടെ വിളമ്പുക.

∙ ഫെനിക്കൊപ്പം വിളമ്പാം.