Thursday 04 March 2021 03:10 PM IST : By സ്വന്തം ലേഖകൻ

വിരുന്നുകാർക്കു നല്കാം വെറൈറ്റി ഗ്രീൻ ചിക്കൻ!

chi

ഗ്രീൻ ചിക്കൻ

1.ചിക്കൻ – ഒരു കിലോ, ഇടത്തരം വലുപ്പമുള്ള കഷണങ്ങളാക്കിയത്

2.സവാള – രണ്ട്, ചെറുത്

വെളുത്തുള്ളി – ഏഴ് അല്ലി

ഇഞ്ചി – ഒരു ചെറിയ കഷണം

പച്ചമുളക് – നാല്

മല്ലിയില – 75 ഗ്രാം

3.എണ്ണ – നാല് –അഞ്ച് വലിയ സ്പൂൺ

4.തൈര് – ഒരു വലിയ സ്പൂൺ

5.കുരുമുളകുപൊടി – കാൽ ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

പെരുംജീരകപ്പൊടി – അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙രണ്ടാമത്തെ ചേരുവ നന്നായി അരച്ചു വയ്ക്കുക.

∙ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി ഇതിൽ അരച്ചു വച്ചിരിക്കുന്ന കൂട്ടു ചേർത്തു നന്നായി വഴറ്റുക.

∙ഇതിൽ ചിക്കനും തൈരും ചേർത്ത് നന്നായി ഇളക്കുക.

∙ഇതിലേക്ക് അഞ്ചാമത്തെ ചേരുവയും ചേർത്ത് പതിനഞ്ചു മിനിറ്റ് അടച്ചു വച്ചു വേവിക്കുക. ആവശ്യമെങ്കിൽ രണ്ടു വലിയ സ്പൂൺ വെള്ളമൊഴിക്കാം. അടിയിൽ പിടിക്കാതിരിക്കാൻ ഇടയ്ക്ക് ഇളക്കി കൊടുക്കണം.

∙മൂടി മാറ്റിയ ശേഷം ചിക്കൻ നന്നായി വരട്ടിയെടുത്ത് വിളമ്പാവുന്നതാണ്.