Saturday 16 April 2022 03:33 PM IST : By സ്വന്തം ലേഖകൻ

രുചിയിൽ ഇവൻ കേമൻ,ഹെർബ് ഗ്രിൽഡ് ഫിഷ്‍!

fish

ഹെർബ് ഗ്രിൽഡ് ഫിഷ്‍

1.മീൻ മുള്ളില്ലാതെ കഷണങ്ങളാക്കിയത് – നാല്

2.വെളുത്തുള്ളി – മൂന്ന് അല്ലി

ഇഞ്ചി – ഒരു ചെറിയ കഷണ‌ം

പച്ചമുളക് – ഒന്ന്

3.കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

നാരങ്ങാനീര് – ഒരു നാരങ്ങയുടെ പകുതിയുടേത്

4.പാഴ്സ്‌ലി പൊടിയായി അരിഞ്ഞത‌് – മുക്കാൽ കപ്പ്

റൊട്ടിപ്പൊടി – രണ്ടു വല‍ിയ സ്പൂൺ

പാർമെസൻ ചീസ് ഗ്രേറ്റ് ചെയ്തത് – രണ്ടു വലിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

5.എണ്ണ – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙മീൻ വൃത്തിയാക്കി വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ ചതച്ചു വയ്ക്കുക.

∙ചതച്ച ചേരുവയും മൂന്നാമത്തെ ചേരുവയും യോജിപ്പിച്ചു മീൻ കഷണങ്ങളിൽ പുരട്ടി അര മണിക്കൂർ വയ്ക്കുക.

∙ഒരു പാത്രത്തിൽ നാലാമത്തെ ചേരുവ യോജിപ്പിച്ച് ഹെർബ്സ് മിശ്രിതം തയാറാക്കി വയ്ക്കണം.

∙അല്പം എണ്ണയിൽ മീൻ വറുത്തെടുത്ത് ഉടൻ തന്നെ ഹെർബ്സ് മിശ്രിതത്തിൽ ഒരു വശം മാത്രം മുക്കി മൂന്നു മിനിറ്റ് ഗ്രിൽ ചെയ്തെടുക്കുക.