Thursday 10 June 2021 08:52 AM IST : By Vanitha Pachakam

കൊതിപ്പിക്കും രുചിയില്‍ കബാബ് ഇ ഫിർദോസ്, ഈസി റെസിപ്പി!

firdo

കബാബ് ഇ ഫിർദോസ്

1. ചിക്കന്റെ തുടഭാഗം – 16

2. എണ്ണ – 50 മില്ലി

   ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – രണ്ടു ചെറിയ സ്പൂൺ

   ഉപ്പ് – പാകത്തിന്

   നാരങ്ങാനീര് – നാലു ചെറിയ സ്പൂൺ

3. കട്ടത്തൈര്, കെട്ടിയിട്ട് വെള്ളം മുഴുവൻ ഊറ്റിക്കളഞ്ഞത് – 100 ഗ്രാം

   ടുമാറ്റോ കെച്ചപ്പ് – 50 ഗ്രാം

   ഉപ്പ് – പാകത്തിന്

   ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – രണ്ടു വലിയ സ്പൂൺ

   കശുവണ്ടി ചതച്ചത് – 100 ഗ്രാം

   തക്കോലപ്പൊടി – ഒരു ചെറിയ സ്പൂൺ

   വറ്റൽമുളക് അരച്ചത് – നാലു വലിയ സ്പൂൺ

4. വെണ്ണ – മൂന്നു വലിയ സ്പൂൺ

5. മല്ലിയില അരിഞ്ഞത് – അഞ്ചു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙  ചിക്കനിൽ രണ്ടാമത്തെ ചേരുവ പുരട്ടി ഒരു മണിക്കൂർ വയ്ക്കുക. പിന്നീട് മൂന്നാമത്തെ ചേരുവ ചേർത്തു വീണ്ടും പുരട്ടി വയ്ക്കുക.

∙  പുരട്ടി വച്ച ചിക്കൻ നീളൻ കമ്പികളിൽ കോർത്ത ശേഷം തന്തൂരിൽ ചുട്ടെടുക്കുക. ഇടയ്ക്കിടെ വെണ്ണ തടവിക്കൊടുക്കണം. തന്തൂരിനു പകരം കഷണങ്ങൾ തവയിൽ ചുട്ടാലും മതിയാകും.

∙  തവയിൽ നിന്നെടുത്ത് മല്ലിയിലയും വെണ്ണയും കൊണ്ട് അലങ്കരിച്ചു വിളമ്പുക.