കൂന്തൽ നിറച്ചത്
1.കൂന്തൽ – ആറ് ഇടത്തരം
2.മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
4.വെളുത്തുള്ളി ചതച്ചത് – ഒരു വലിയ സ്പൂൺ
സവാള – ഒരു ചെറുത്, പൊടിയായി അരിഞ്ഞത്
5.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
6.ഉപ്പ് – പാകത്തിന്
7.തേങ്ങ ചിരകിയത് – കാൽ കപ്പ്
കുരുമുളകുപൊടി – അര ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙കൂന്തൽ വൃത്തിയാക്കി വയ്ക്കണം. മുറിക്കരുത്.
∙കൂന്തലിന്റെ തല ചെറുതായി അരിഞ്ഞു മാറ്റി വയ്ക്കണം.
∙കൂന്തലിൽ രണ്ടാമത്തെ ചേരുവ പുരട്ടി മാറ്റി വയ്ക്കുക.
∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റണം.
∙അഞ്ചാമത്തെ ചേരുവ വഴറ്റി പച്ചമണം മാറുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന കൂന്തലും പാകത്തിനുപ്പും ചേർത്ത് വേവിക്കുക.
∙ഏഴാമത്തെ ചേരുവയും ചേർത്തിളക്കി വെള്ളം വറ്റിച്ചു വാങ്ങുക. ഇതാണ് ഫില്ലിങ്.
∙ഓരോ കൂന്തലിലും ഓരോ വലിയ സ്പൂൺ വിതം ഫില്ലിങ് നിറയ്ക്കണം.
∙ടൂത്ത്പിക്ക് ഉപയോഗിച്ച് മുകൾവശം തുറന്നു പോകാതെ ഉറപ്പിച്ച് ചൂടായ എണ്ണയിൽ തിരിച്ചും മറിച്ചും ഇട്ടു വറുത്തു കോരാം.